---
title: " പ്ലസ് വൺ, പ്ലസ് ടു കോഴ്സുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് പരിയാരം"
english_title: "Youth Congress organizes agitation to appoint permanent teachers in Plus One and Plus Two courses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5884/youth-congress-organizes-agitation-to-appoint-permanent-teachers-in-plus-one-and-plus-two-courses"
published_at: "2021-10-18T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d7908b6bc8_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

#  പ്ലസ് വൺ, പ്ലസ് ടു കോഴ്സുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് പരിയാരം

> **Lead Summary:** **പരിയാരം. **കെ കെ എൻ പരിയാരം സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു കോഴ്സുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

## Article Content

**പരിയാരം. **കെ കെ എൻ പരിയാരം സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു കോഴ്സുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം രാഹുൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ വി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി രാഹുൽ മുഖ്യപ്രഭാഷണം നടത്തി ശ്രീജേഷ് കൊയിലേരിയൻ, നിസാം മയ്യിൽ , പി വി സജീവൻ ,രാജീവൻ വെള്ളാവ്,ഇ .വിജയൻ ,കെ. രാമകൃഷ്ണൻ, ദൃശ്യ ദിനേശൻ ,സാൻജോജോസ്, അബുതാഹിർ, ജയ്സൺ മാത്യു, ആബിദ് വായാട് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5884/youth-congress-organizes-agitation-to-appoint-permanent-teachers-in-plus-one-and-plus-two-courses)