---
title: "ന്യൂനപക്ഷാവകാശങ്ങൾ, ഇടത് ഭരണകൂടം എന്നും എതിര്: യൂത്ത് ലീഗ്"
english_title: "youth league thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58810/youth-league-thalipparamb"
published_at: "2022-08-01T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7e2178595d_flag.jpg"
keywords: []
---

# ന്യൂനപക്ഷാവകാശങ്ങൾ, ഇടത് ഭരണകൂടം എന്നും എതിര്: യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **കേരളത്തിൽ എല്ലാ കാലത്തും ഇടത് പക്ഷം അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ കയ്യേറ്റം നടക്കുകയും കവർന്നെടുക്കുകയും ചെയ്യുന്നത് പതിവാണെന്നും അതിന്റെ മൂർത്തീഭാവമാണ് 1980 ലെ അറബി ഉർദു സംസ്‌കൃതം ഭാഷകൾക്കെതിരെ ഉണ്ടായ നീക്കമെന്നും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണ സംഗമം അഭിപ്രായപെട്ടു.അറബി ഉൾപ്പെടെയുള്ള ഭാഷകളെ അക്കമഡേഷൻ,ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ എന്നീ പുതിയ നിയമങ്ങൾ കൊണ്ട് വന്നു പൊതു വിദ്യാലയങ്ങളിൽ നിന്ന് നീക്കാനും, അറബി ഉർദു അധ്യാപകരെ ഒഴിവാക്കാനുമുള്ള ശ്രമത്തിനെതിരെയാണ് അന്ന് യൂത്ത് ലീഗ് പോരാടിയതും വിലപ്പെട്ട ജീവനുകൾ നൽകി സംരക്ഷിച്ചതും. പിണറായി സർക്കാർ വന്നതിന് ശേഷം നിരവദിയായ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന അവസരം ഉണ്ടായിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സച്ചാർ കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമായി നൽകിയ സ്ക്കോളർഷിപ്പ് ഉൾപ്പെടയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എന്ന തരത്തിൽ മാറ്റി അട്ടിമറി നടത്തിയത്. ഇത്തരം ആനുകൂല്യ നിഷേധത്തിനെതിരെ പോരാട്ട പാതയിൽ ഇറങ്ങേണ്ട സാഹചര്യമാണുള്ളത് നിലവിലെന്നും സംഗമം അഭിപ്രായപെട്ടു.ഖാഇദെമില്ലത്ത് സെന്ററിൽ വെച്ച് നടന്ന സംഗമം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദ് ന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ അനുസമരണ പ്രഭാഷണം നടത്തി.മണ്ഡലം ജന സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി, സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ, സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി സംസാരിച്ചു. അഷ്‌റഫ്‌ ഇ ടു ജി, പി എ ഇർഫാൻ, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ സംബന്ധിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കേരളത്തിൽ എല്ലാ കാലത്തും ഇടത് പക്ഷം അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ കയ്യേറ്റം നടക്കുകയും കവർന്നെടുക്കുകയും ചെയ്യുന്നത് പതിവാണെന്നും അതിന്റെ മൂർത്തീഭാവമാണ് 1980 ലെ അറബി ഉർദു സംസ്‌കൃതം ഭാഷകൾക്കെതിരെ ഉണ്ടായ നീക്കമെന്നും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണ സംഗമം അഭിപ്രായപെട്ടു.അറബി ഉൾപ്പെടെയുള്ള ഭാഷകളെ അക്കമഡേഷൻ,ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ എന്നീ പുതിയ നിയമങ്ങൾ കൊണ്ട് വന്നു പൊതു വിദ്യാലയങ്ങളിൽ നിന്ന് നീക്കാനും, അറബി ഉർദു അധ്യാപകരെ ഒഴിവാക്കാനുമുള്ള ശ്രമത്തിനെതിരെയാണ് അന്ന് യൂത്ത് ലീഗ് പോരാടിയതും വിലപ്പെട്ട ജീവനുകൾ നൽകി സംരക്ഷിച്ചതും. പിണറായി സർക്കാർ വന്നതിന് ശേഷം നിരവദിയായ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന അവസരം ഉണ്ടായിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സച്ചാർ കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമായി നൽകിയ സ്ക്കോളർഷിപ്പ് ഉൾപ്പെടയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എന്ന തരത്തിൽ മാറ്റി അട്ടിമറി നടത്തിയത്. ഇത്തരം ആനുകൂല്യ നിഷേധത്തിനെതിരെ പോരാട്ട പാതയിൽ ഇറങ്ങേണ്ട സാഹചര്യമാണുള്ളത് നിലവിലെന്നും സംഗമം അഭിപ്രായപെട്ടു.ഖാഇദെമില്ലത്ത് സെന്ററിൽ വെച്ച് നടന്ന സംഗമം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദ് ന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ അനുസമരണ പ്രഭാഷണം നടത്തി.മണ്ഡലം ജന സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി, സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ, സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി സംസാരിച്ചു. അഷ്‌റഫ്‌ ഇ ടു ജി, പി എ ഇർഫാൻ, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ സംബന്ധിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58810/youth-league-thalipparamb)