---
title: "എസ്.ഐയെയും വനിതാ പോലീസിനെയും ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "Middle-aged man arrested for assaulting SI and women police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5880/middle-aged-man-arrested-for-assaulting-si-and-women-police"
published_at: "2021-10-18T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d761c87ca3_news-card-web-b.jpg"
keywords: []
---

# എസ്.ഐയെയും വനിതാ പോലീസിനെയും ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ.**ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന വിവരമറിഞ്ഞെത്തിയ എസ്.ഐയെയും വനിതാ പോലീസിനെയും ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ.എളയാവൂർ ക്ഷേത്രത്തിന് സമീപത്തെ ശ്രീലക്ഷ്മി നിലയത്തിൽ രവീന്ദ്രനെ യാണ് പോലീസ് അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂർ.**ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന വിവരമറിഞ്ഞെത്തിയ എസ്.ഐയെയും വനിതാ പോലീസിനെയും ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ.എളയാവൂർ ക്ഷേത്രത്തിന് സമീപത്തെ ശ്രീലക്ഷ്മി നിലയത്തിൽ രവീന്ദ്രനെ യാണ് പോലീസ് അറസ്റ്റു ചെയ്തത്.

പ്രവാസിയായിരുന്ന ഇയാൾ സമീപകാലത്തായി ഒരു സഹകരണ സംഘത്തിലെ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു.പലപ്പോഴായി ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.

പരാതി അന്വേഷിക്കാനായി വീട്ടിലെത്തിയ എസ്.ഐ.രാജീവനെ മർദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും കൂടെയുണ്ടായിരുന്ന വനിതാ പോലീസിനെ അപമാനിച്ച് മാനഹാനി വരുത്തുകയും ചെയ്തതോടെ പ്രതിയെ പോലീസ് കസ്റ്ററഡിയിലെടുത്തു.

പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5880/middle-aged-man-arrested-for-assaulting-si-and-women-police)