---
title: "ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്‌കാരം സമർപ്പിച്ചു "
english_title: "bus award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58786/bus-award"
published_at: "2022-08-01T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7c9050e364_vac.jpg"
keywords: []
---

# ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്‌കാരം സമർപ്പിച്ചു 

> **Lead Summary:** **തൃക്കരിപ്പൂർ:** എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നൽകി വരുന്ന ഏഴാമത് ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്‌കാരം KL 79 2030 നമ്പർ പുഴക്കര ബസ്സിനി സമർപ്പിച്ചു. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തളിപ്പറമ്പ് RTO എം.വിജയൻ ഉപഹാരവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് പ്രശസ്തി പത്രവും സിയാ ഗോൾഡ് മാനേജർ ദാവൂദ് മുട്ടം ക്യാഷ്‌പ്രൈസും സമ്മാനിച്ചു. ബസ് ജീവനക്കാരായ അഭിലാഷ്, ഫൈസൽ ,സുരേഷ് എന്നിവർ ഏറ്റുവാങ്ങി.

## Article Content

**തൃക്കരിപ്പൂർ:** എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നൽകി വരുന്ന ഏഴാമത് ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്‌കാരം KL 79 2030 നമ്പർ പുഴക്കര ബസ്സിനി സമർപ്പിച്ചു. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തളിപ്പറമ്പ് RTO എം.വിജയൻ ഉപഹാരവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് പ്രശസ്തി പത്രവും സിയാ ഗോൾഡ് മാനേജർ ദാവൂദ് മുട്ടം ക്യാഷ്‌പ്രൈസും സമ്മാനിച്ചു. ബസ് ജീവനക്കാരായ അഭിലാഷ്, ഫൈസൽ ,സുരേഷ് എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി.അഹ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി.പി.ഷുഹൈബ്, വാർഡ് മെമ്പർ യു.പി.ഫായിസ്, എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം മർസൂഖ് റഹ്മാൻ, പഞ്ചായത്ത് പ്രസിഡന്റ് സുൻസുനു.വി.പി.പി, ഓ.ടി.അബ്ദുൽകാദർ, ഇബ്രാഹിം.യു.പി, റഹ്മത്തലി,ഷഫീഖ്, ശാഖാ എം.എസ്.എഫ് പ്രസിഡന്റ് ഫയാസ്.വി.പി.പി, ജനറൽ സെക്രട്ടറി സുഹൈറലി സുബൈർ, ട്രഷറർ ഷഹീർ.വി.പി തുടങ്ങിയവർ സംബന്ധിച്ചു. തൃക്കരിപ്പൂർ പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി വഴി സർവീസ് ചെയ്യുന്ന നാല്പതോളം ബസ്സുകളിൽ നിന്നായി കഴിഞ്ഞ 2മാസങ്ങളിലായി വിദ്യാർത്ഥികളോടുള്ള സ്നേഹ സമീപനം, യാത്രക്കാരോടുള്ള പെരുമാറ്റം, കൃത്യത ,ശുചിത്വം ,വേഗത തുടങ്ങിയ മുൻ നിർത്തി വോട്ടെടുപ്പും പോലീസ് പരാതി വിവരങ്ങളും പൊതു ജനാഭിപ്രായവും തേടിയാണ് മികച്ച ബസ്സിനെ തിരഞ്ഞെടുത്തത്.

പതിനാല് വർഷത്തോളം സർവീസ് ചെയ്‌ത്‌വരുന്ന പുഴക്കര ബസ് പയ്യന്നൂർ കാഞ്ഞങ്ങാട് റൂട്ടിലായി എട്ടു വർഷത്തോളം സേവനം ചെയ്യുന്നുണ്ട് നിലവിൽ രണ്ട് വർഷത്തിനിടയിലായി പുതിയ ബസ് നിരത്തിലിറക്കി സർവീസ് ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ആദ്യ സ്ഥാനങ്ങളിലും ഇടം പിടിച്ചിരുന്നു. വോട്ടെടുപ്പിൽ 4136പേർ ഇഷ്ട ബസ്സുകൾക്കായി വോട്ടുകൾ രേഖപ്പെടുത്തി. കഴിഞ്ഞ7 വർഷങ്ങളിലായി നൽകി വരുന്ന പുരസ്‌കാര പദ്ധതിക്ക് ഏറെ ജനപ്രീതി നേടിയിരിക്കുകയാണ്. മത്സര ഓട്ടങ്ങൾ ഇല്ലാതായതും പെരുമാറ്റങ്ങളിലെ സൗമ്യതയും പുരസ്‌കാര പദ്ധതിക്ക് മുതൽക്കൂട്ടാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58786/bus-award)