---
title: "തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് ഫോറെസ്റ്റ് അധികൃതർ നീക്കംചെയ്തു"
english_title: "forest authorities have removed the beehive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58723/forest-authorities-have-removed-the-beehive"
published_at: "2022-08-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7c85cd439a_vac.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് ഫോറെസ്റ്റ് അധികൃതർ നീക്കംചെയ്തു

> **Lead Summary:**  തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് ഫോറെസ്റ്റ് അധികൃതർ നീക്കംചെയ്തു തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ പ്രധാന കവാടത്തിനു സമീപം വേപ്പ് മരത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു.നിരവധി പൊതുജനങ്ങളും ജീവനക്കാരും ദിവസവും കയറിയിറങ്ങുന്ന നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥാപന വളപ്പിലാണ് അപകടം ഉണ്ടാക്കും വിധം തേനീച്ചക്കൂട് കണ്ടെത്തിയത്. തൊട്ടടുത്തുതന്നെ നിരവധി വ്യാപാരസ്ഥാപനങ്ങളും ബസ് സ്റ്റാൻഡും ഉള്ളതിനാൽ ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന പൊതുജനങ്ങളുടെ ആവശ്യം തളിപ്പറമ്പ് ന്യൂസ് വാർത്ത ആക്കിയിരുന്നു. ഇതിനെതുടർന്നാണ് തളിപ്പറമ്പ് ഫോറസ്ററ് ഓഫിസ് അധികൃതർ ഇടപെട്ട് ഷാജി ബക്കളത്തിന്റെ നേതൃത്വത്തിലാണ് തേനീച്ച കൂട് നീക്കിയത്.

## Article Content

 തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് ഫോറെസ്റ്റ് അധികൃതർ നീക്കംചെയ്തു തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ പ്രധാന കവാടത്തിനു സമീപം വേപ്പ് മരത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു.നിരവധി പൊതുജനങ്ങളും ജീവനക്കാരും ദിവസവും കയറിയിറങ്ങുന്ന നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥാപന വളപ്പിലാണ് അപകടം ഉണ്ടാക്കും വിധം തേനീച്ചക്കൂട് കണ്ടെത്തിയത്. തൊട്ടടുത്തുതന്നെ നിരവധി വ്യാപാരസ്ഥാപനങ്ങളും ബസ് സ്റ്റാൻഡും ഉള്ളതിനാൽ ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന പൊതുജനങ്ങളുടെ ആവശ്യം തളിപ്പറമ്പ് ന്യൂസ് വാർത്ത ആക്കിയിരുന്നു. ഇതിനെതുടർന്നാണ് തളിപ്പറമ്പ് ഫോറസ്ററ് ഓഫിസ് അധികൃതർ ഇടപെട്ട് ഷാജി ബക്കളത്തിന്റെ നേതൃത്വത്തിലാണ് തേനീച്ച കൂട് നീക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58723/forest-authorities-have-removed-the-beehive)