---
title: "പീഡനശ്രമം : ചിത്രകലാ അധ്യാപകനെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "teacher arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58707/teacher-arrested"
published_at: "2022-08-01T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e78c95a3604_news-card.jpg"
keywords: []
---

# പീഡനശ്രമം : ചിത്രകലാ അധ്യാപകനെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **മയ്യിൽ:** പോക്സോ കേസിൽ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പഴശി സ്വദേശിയെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ജൂലായ് 22, 26 തീയതികളിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ അധ്യാപകൻ്റെ പീഡന വിവരം പുറത്തു പറഞ്ഞത്.തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം നൽകുകയായിരുന്നു. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ മയ്യിൽ പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.തുടർന്ന് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**മയ്യിൽ:** പോക്സോ കേസിൽ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പഴശി സ്വദേശിയെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ജൂലായ് 22, 26 തീയതികളിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ അധ്യാപകൻ്റെ പീഡന വിവരം പുറത്തു പറഞ്ഞത്.തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം നൽകുകയായിരുന്നു. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ മയ്യിൽ പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.തുടർന്ന് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58707/teacher-arrested)