---
title: "മുസ്ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി സമര ജാഥ നടത്തി"
english_title: "muslim youth league rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58638/muslim-youth-league-rally"
published_at: "2022-08-01T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e75850b8239_vac.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി സമര ജാഥ നടത്തി

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിലെ ഇടത് ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര ജാഥ നടത്തി. ഇന്നലെ വൈകുന്നേരം 3 മണിയോടെ തിരുവട്ടൂരില്‍ നിന്നാരംഭിച്ച സമരജാഥ വൈകുന്നേരം 6 മണിക്ക് ചുടലയില്‍ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ ജാഥ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിലെ ഇടത് ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര ജാഥ നടത്തി. ഇന്നലെ വൈകുന്നേരം 3 മണിയോടെ തിരുവട്ടൂരില്‍ നിന്നാരംഭിച്ച സമരജാഥ വൈകുന്നേരം 6 മണിക്ക് ചുടലയില്‍ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ ജാഥ ഉദ്ഘാടനം ചെയ്തു.

 പരിയാരം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി കോരന്‍പീടികയില്‍ തന്നെ നിലനിര്‍ത്തുന്നതിന് ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങില്‍ എടുത്ത തീരുമാനമാനം ഉടന്‍ നടപ്പിലാക്കുക, കുറ്റ്യേരി വില്ലേജില്‍ പുതിയൊരു പി.എച്ച്.സി ആരംഭിക്കുക. ടെണ്ടര്‍ ആയെന്ന് കൊട്ടിഘോഷിച്ച അമാനപ്പാറ-തിരുവട്ടൂര്‍ റോഡിന്റെ മെക്കാഡം ടാറിങ് ഉടന്‍ തുടങ്ങുക. മറ്റു ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര ജാഥ നടത്തിയത്.

ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അബൂബക്കര്‍ വായാട്, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.സി.എം.അഷ്‌റഫ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.അഷറഫ് പുളൂക്കൂല്‍, അഷറഫ് ഇരിങ്ങള്‍, ഷഫീഖ് കുപ്പം, മുര്‍ഷിദ് വായാട്, അബ്ദുള്ള കുപ്പം, നബീല്‍ വായാട്, കരീം മാസ്റ്റര്‍ തിരുവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58638/muslim-youth-league-rally)