---
title: "കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി"
english_title: "PSC exams postponed in state due to heavy rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5859/psc-exams-postponed-in-state-due-to-heavy-rains"
published_at: "2021-10-18T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d5b861ceff_news-card.jpg"
keywords: []
---

# കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി

> **Lead Summary:** **തിരുവനന്തപുരം: **വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.

## Article Content

**തിരുവനന്തപുരം: **വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.

21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.

ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5859/psc-exams-postponed-in-state-due-to-heavy-rains)