---
title: "ജില്ലയിൽ പന്നിപ്പനി, സ്വകാര്യ പന്നി ഫാമിലെ പന്നികൾക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്"
english_title: "pig flu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58555/pig-flu"
published_at: "2022-07-31T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e686f6c6dc6_vac.jpg"
keywords: []
---

# ജില്ലയിൽ പന്നിപ്പനി, സ്വകാര്യ പന്നി ഫാമിലെ പന്നികൾക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്

> **Lead Summary:** കണിച്ചാർ കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്ക് പന്നിപനി സ്ഥിരീകരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ പന്നിഫാമിലെ പത്തോളം പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു. ഇതേ തുടർന്ന് പന്നിയുടെ സാമ്പിൾ ലാബിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് പന്നിപനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ദൂരത്തിലുള്ള പന്നിഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുകയാണ് സാധാരണ നടപടി ക്രമം. ഈ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്

## Article Content

കണിച്ചാർ കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്ക് പന്നിപനി സ്ഥിരീകരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ പന്നിഫാമിലെ പത്തോളം പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു. ഇതേ തുടർന്ന് പന്നിയുടെ സാമ്പിൾ ലാബിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് പന്നിപനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ദൂരത്തിലുള്ള പന്നിഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുകയാണ് സാധാരണ നടപടി ക്രമം. ഈ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58555/pig-flu)