---
title: "തളിപ്പറമ്പ് സ്വദേശിയിൽ നിന്നും ഓൺലൈൻ ലോൺ ആപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി"
english_title: "online loan app "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58550/online-loan-app"
published_at: "2022-07-31T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e682364bc84_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് സ്വദേശിയിൽ നിന്നും ഓൺലൈൻ ലോൺ ആപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

> **Lead Summary:** തളിപ്പറമ്പ് സ്വദേശിയിൽ നിന്നും ഓൺലൈൻ ലോൺ ആപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. രാഹുൽ ദാമോദരൻ രണ്ടര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ ഒന്നിന് താങ്കൾക്ക് 7500 രൂപയുടെ ഒരു ലോൺ അനുവദിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ ഒരു തിരിച്ചറിയൽ കാർഡ് നൽകണമെന്നും ഒരു വാട്സാപ്പ് മെസ്സേജ് രാഹുലിന്റെ നമ്പറിലേക്ക് വന്നു.അങ്ങനെ ഓൺലൈൻ ആയി ലോണിന് അപേക്ഷിക്കുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. ഉടൻ തന്നെ അക്കൗണ്ടിൽ പൈസ ക്രെഡിറ്റ്‌ ആയതായി മെസ്സേജ് വരികയും ചെയ്തു. ഇതിന് ശേഷം ജൂൺ 8ന് ഇയാളുടെ നമ്പറിലേക്ക് ഒരു ലിങ്കും അതിന്റെ കൂടെ ലോൺ എടുത്ത തുക ഇന്ന് തന്നെ തിരിച്ചടക്കണമെന്ന ഒരു മെസ്സേജും വന്നു. ആ ലിങ്കിൽ കയറി പൈസ തിരിച്ചടച്ചു.

## Article Content

തളിപ്പറമ്പ് സ്വദേശിയിൽ നിന്നും ഓൺലൈൻ ലോൺ ആപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. രാഹുൽ ദാമോദരൻ രണ്ടര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ ഒന്നിന് താങ്കൾക്ക് 7500 രൂപയുടെ ഒരു ലോൺ അനുവദിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ ഒരു തിരിച്ചറിയൽ കാർഡ് നൽകണമെന്നും ഒരു വാട്സാപ്പ് മെസ്സേജ് രാഹുലിന്റെ നമ്പറിലേക്ക് വന്നു.അങ്ങനെ ഓൺലൈൻ ആയി ലോണിന് അപേക്ഷിക്കുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. ഉടൻ തന്നെ അക്കൗണ്ടിൽ പൈസ ക്രെഡിറ്റ്‌ ആയതായി മെസ്സേജ് വരികയും ചെയ്തു. ഇതിന് ശേഷം ജൂൺ 8ന് ഇയാളുടെ നമ്പറിലേക്ക് ഒരു ലിങ്കും അതിന്റെ കൂടെ ലോൺ എടുത്ത തുക ഇന്ന് തന്നെ തിരിച്ചടക്കണമെന്ന ഒരു മെസ്സേജും വന്നു. ആ ലിങ്കിൽ കയറി പൈസ തിരിച്ചടച്ചു.

എന്നാൽ കുറച്ച് സമയത്തിന് ശേഷം താങ്കൾ അയച്ച പൈസ ക്രെഡിറ്റ് ആയിട്ടില്ല എന്ന് മറ്റൊരു മെസ്സേജ് വരികയും വീണ്ടും അയക്കാനുള്ള മറ്റൊരു ലിങ്കും കൂടിയുള്ള മെസ്സേജ് വന്നു. നേരത്തെ അയച്ച സ്ക്രീൻഷോട്ട് രാഹുൽ അയച്ചുകൊടുത്തു എങ്കിലും ക്രെഡിറ്റ് ആയിട്ടില്ല എന്ന് അവർ പറഞ്ഞതിനാൽ പുതിയ ലിങ്ക് വെച്ച് വീണ്ടും പൈസ അയച്ചു കൊടുത്തു. അപ്പോൾ തന്നെ രാഹുലിന്റെ അക്കൗണ്ടിൽ 3500 രൂപ ക്രെഡിറ്റ്‌ ആകുകയും ചെയ്തു. എന്നാൽ രണ്ടുദിവസം കഴിഞ്ഞ് 3500 രൂപ തിരിച്ചെടുക്കണമെന്ന് മെസേജ് വന്നു. പിന്നീട് രാഹുൽ ഈ അപ്ലിക്കേഷനിൽ കയറി നോക്കിയപ്പോഴാണ് 10500 രൂപ അടച്ചില്ലെന്ന് അറിയുന്നത്. ഇത് അവരോട് പറഞ്ഞപ്പോൾ ഉണ്ടായ മറുപടി അതിന്റെ പകുതി തുക അടച്ചു കഴിഞ്ഞാൽ എല്ലാ ലോണും ക്ലോസ് ചെയ്യാമെന്നായിരുന്നു. ഒരു ലിങ്ക് അയക്കുകയും ചെയ്തു. അതിൽ 5 അപ്ലിക്കേഷൻ ആണുണ്ടായത്. ഇതിലെല്ലാം കേറി 10000 രൂപ വെച്ച് അടച്ചെങ്കിലും ക്രെഡിറ്റ്‌ ആയിട്ടില്ല എന്ന മെസ്സേജ് വന്നുകൊണ്ടേയിരുന്നു. അതിനാൽ പിന്നീട് വേറെ ലിങ്ക് വഴി തുകയടച്ചു. ദിവസങ്ങളോളം ഈ സംഭവം ആവർത്തിച്ചപ്പോൾ ഇനി തുക അടക്കാൻ പറ്റില്ല എന്ന് രാഹുൽ തിരിച്ചു പറഞ്ഞു. അപ്പോൾ പ്രതികരണം ഒന്നും തന്നെയുണ്ടായിട്ടില്ല. പിന്നീടാണ് രാഹുലിന്റെ ഫോൺ ഹാക്ക് ചെതുകയും അതിലെ വാട്സാപ്പ് ഫോട്ടോസ് എടുത്തു മോർഫ് ചെയ്യുകയും ഫോണിൽ നിന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പർ എടുക്കുകയും മാർക്ക് ചെയ്തു നഗ്നചിത്രങ്ങൾ ആക്കിയ ഫോട്ടോസ് ഇവരുടെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇദ്ദേഹം ഇന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58550/online-loan-app)