---
title: "ഓഗസ്റ്റ് 2 മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവർണമാക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി"
english_title: "augest 2nd to 15th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58543/augest-2nd-to-15th"
published_at: "2022-07-31T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e66d601b12a_vac.jpg"
keywords: []
---

# ഓഗസ്റ്റ് 2 മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവർണമാക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡൽഹി: **ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹർ ഖർ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിർദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മൻകീ ബാത്തിലൂടെയാണ് അദ്ദേഹം ആഭ്യർഥന നടത്തിയത്. 'ഓഗസ്റ്റ് രണ്ടിന് ത്രിവർണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജൻമദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തിൽ ഓർക്കുന്നു',- മോദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും നേരത്തെ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം മാറ്റാനുള്ള നിർദേശവും മോദി മുന്നോട്ടുവച്ചത്.

## Article Content

**ന്യൂഡൽഹി: **ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹർ ഖർ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിർദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മൻകീ ബാത്തിലൂടെയാണ് അദ്ദേഹം ആഭ്യർഥന നടത്തിയത്. 'ഓഗസ്റ്റ് രണ്ടിന് ത്രിവർണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജൻമദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തിൽ ഓർക്കുന്നു',- മോദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും നേരത്തെ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം മാറ്റാനുള്ള നിർദേശവും മോദി മുന്നോട്ടുവച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58543/augest-2nd-to-15th)