---
title: "കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ ത്രിദിന പണിമുടക്ക് തുടങ്ങി"
english_title: "Catholic Syrian Bank employees go on an all-India three-day strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/585/catholic-syrian-bank-employees-go-on-an-all-india-three-day-strike"
published_at: "2021-09-30T21:08:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155de1d1f9fd_news-card-web.jpg"
keywords: []
---

# കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ ത്രിദിന പണിമുടക്ക് തുടങ്ങി

> **Lead Summary:** പതിനൊന്നാം ഉഭയകക്ഷിക്കരാർ നടപ്പാക്കുക,അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക, ബാങ്കിൻ്റെ ജനകീയസ്വഭാവം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി.

## Article Content

പതിനൊന്നാം ഉഭയകക്ഷിക്കരാർ നടപ്പാക്കുക,അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക, ബാങ്കിൻ്റെ ജനകീയസ്വഭാവം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി.

പണിമുടക്കു സമരത്തിന്റെ ഭാഗമായി തളിപ്പറമ്പ CSB ബാങ്ക് പരിസരത്ത് നടന്ന ധർണ്ണ INTUC ജില്ലാ സെക്രട്ടറി കെ.രാജൻ ഉദ്ഘാടനം ചെയ്തു.ടി.വി.നാരായണൻ (AITUC), എം.ചന്ദ്രൻ (CITU) അലക്സ് ,സഞ്ജയ്, വിജയൻ, ചന്ദ്രബാബാബു, അനിൽ കുമാർ എന്നിവർ സംസാരിച്ചു.

UFBU കൺവീനർ സി.വി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.വി.ലിജു സ്വാഗതവും സരുൺ വി.ആർ.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/585/catholic-syrian-bank-employees-go-on-an-all-india-three-day-strike)