---
title: "പ്ലസ് വണ്‍ അപേക്ഷയിൽ തിരുത്തല്‍ വരുത്താന്‍ സമയം ഇന്ന് അഞ്ച് മണി വരെ"
english_title: "editing inplus one application"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58457/editing-inplus-one-application"
published_at: "2022-07-31T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e608459207e_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# പ്ലസ് വണ്‍ അപേക്ഷയിൽ തിരുത്തല്‍ വരുത്താന്‍ സമയം ഇന്ന് അഞ്ച് മണി വരെ

> **Lead Summary:** പ്ലസ് വൺ പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താൻ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം സമയം. ഇതിനായുള്ള സമയം നീട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. എന്നാൽ വെബ്സൈറ്റിനുണ്ടായ തകരാർ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്. ശനിയാഴ്ച ഉച്ചവരെ 1,76,076 പേർ അലോട്മെന്റ് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ മൊത്തം 4.71 ലക്ഷം അപേക്ഷകരിൽ 3 ലക്ഷത്തോളം പേർ ബാക്കിയാണ്.

## Article Content

പ്ലസ് വൺ പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താൻ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം സമയം. ഇതിനായുള്ള സമയം നീട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. എന്നാൽ വെബ്സൈറ്റിനുണ്ടായ തകരാർ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്. ശനിയാഴ്ച ഉച്ചവരെ 1,76,076 പേർ അലോട്മെന്റ് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ മൊത്തം 4.71 ലക്ഷം അപേക്ഷകരിൽ 3 ലക്ഷത്തോളം പേർ ബാക്കിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58457/editing-inplus-one-application)