---
title: "ചെറുവത്തൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി"
english_title: "attack against wife"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58362/attack-against-wife"
published_at: "2022-07-30T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e5371142685_vac.jpg"
keywords: []
---

# ചെറുവത്തൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി

> **Lead Summary:** **കാസര്‍കോട് : **ചെറുവത്തൂരില്‍ മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി. പൊടോതുരുത്തി സ്വദേശിനിയും തുരുത്തിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രദീപനാണ് ഭാര്യ വിജിഷ യെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് . മെഡിക്കൽ ഷോപ്പ് ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം. കൈയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

## Article Content

**കാസര്‍കോട് : **ചെറുവത്തൂരില്‍ മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി. പൊടോതുരുത്തി സ്വദേശിനിയും തുരുത്തിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രദീപനാണ് ഭാര്യ വിജിഷ യെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് . മെഡിക്കൽ ഷോപ്പ് ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം. കൈയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ ചെറുവത്തൂരിലെ വി ആര്‍ മെഡിക്കല്‍ ഷോപ്പിലാണ് കേസിനാസ്പദമായ സംഭവം.മെഡിക്കല്‍ ഷോപ്പില്‍ ബിനിഷ മാത്രമാണുണ്ടായിരുന്നത്. ഇവിടെയെത്തിയ പ്രദീപന്‍ ബിനിഷയുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രദീപനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി ചന്തേര പൊലീസില്‍ ഏല്‍പിച്ചു.

പ്രദീപനും ബിനിഷയും ഏതാനും നാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം . ദമ്പതികള്‍ക്ക് എസ്എസ്എല്‍സിക്കും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. തീപിടിത്തത്തില്‍ മെഡിക്കൽ ഷോപ്പ് ഭാഗികമായി കത്തിനശിച്ചു. കത്തിനശിച്ച കസേരകള്‍ പൊലീസ് പുറത്തേക്ക് വലിച്ചിട്ടു. പൊലീസ് കസ്റ്റഡിയിലായ പ്രദീപിനെ കൈക്ക് പൊള്ളലേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58362/attack-against-wife)