---
title: "റോഡരികിൽ അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണി"
english_title: "Dangerous dry trees on the road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58305/dangerous-dry-trees-on-the-road"
published_at: "2022-07-30T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e50fb3671dd_vac.jpg"
keywords: []
---

# റോഡരികിൽ അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണി

> **Lead Summary:** റോഡരികിൽ അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണി. പൂക്കോത് തെരു കീഴാറ്റൂർ റോഡിൽ മാനേങ്കാവ് ദേവസ്ഥാനത്തിന് മുമ്പിലാണ് ഇത്തരമൊരു അപകട ഭീഷണി മാസങ്ങളായി നിലനിൽക്കുന്നത്. ദിവസേന സ്കൂൾ ബസുകളും നിരവധി ഓട്ടോറിക്ഷ, കാർ, ഇരുചക്രവാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെ കാൽ നടയാത്രക്കാരും ഉപയോഗിക്കുന്ന റോഡിലേക്ക് മരം പൊട്ടി വീണാൽ വൈദ്യുത കമ്പികൾ ഉൾപ്പെടെ പതിച്ച് വൻ അപകടമാണ് ഉണ്ടാകുക. അധികാരികളും മറ്റു ബന്ധപ്പെട്ടവരും അടിയന്തരമായി അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

## Article Content

റോഡരികിൽ അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണി. പൂക്കോത് തെരു കീഴാറ്റൂർ റോഡിൽ മാനേങ്കാവ് ദേവസ്ഥാനത്തിന് മുമ്പിലാണ് ഇത്തരമൊരു അപകട ഭീഷണി മാസങ്ങളായി നിലനിൽക്കുന്നത്. ദിവസേന സ്കൂൾ ബസുകളും നിരവധി ഓട്ടോറിക്ഷ, കാർ, ഇരുചക്രവാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെ കാൽ നടയാത്രക്കാരും ഉപയോഗിക്കുന്ന റോഡിലേക്ക് മരം പൊട്ടി വീണാൽ വൈദ്യുത കമ്പികൾ ഉൾപ്പെടെ പതിച്ച് വൻ അപകടമാണ് ഉണ്ടാകുക. അധികാരികളും മറ്റു ബന്ധപ്പെട്ടവരും അടിയന്തരമായി അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58305/dangerous-dry-trees-on-the-road)