---
title: "വിവാഹ വാഗ്ദാനം നല്‍കി വിദേശത്തുവെച്ച് പീഡനം: കൊൽക്കത്ത സ്വദേശിനി കണ്ണൂരിലെത്തി പരാതി നല്‍കി  പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു"
english_title: "Harassment abroad after promising to marry: Kolkata resident files complaint in Pazhayangadi police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/583/harassment-abroad-after-promising-to-marry-kolkata-resident-files-complaint-in-pazhayangadi-police"
published_at: "2021-09-30T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155ddc04ce6a_news-card-rape.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നല്‍കി വിദേശത്തുവെച്ച് പീഡനം: കൊൽക്കത്ത സ്വദേശിനി കണ്ണൂരിലെത്തി പരാതി നല്‍കി  പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

> **Lead Summary:** കണ്ണൂർ സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ബംഗാൾ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്ക് എതിരെ പൊലീസ് കേസെടുത്തു. 2016 മുതൽ 2020 വരെ ദുബൈയിൽ പീഡിപ്പിച്ചതായാണ് പരാതി. ദുബൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് വരെ ഇരയാക്കി എന്നാണ് കൊൽക്കത്ത സ്വദേശിയായ യുവതിയുടെ പരാതി. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബൈയിലെ വസതിയിലും വെച്ച് പീഡനത്തിനിരയാക്കി. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. കോവിഡിനെ തുടർന്ന് യുവതി വിദേശ നിന്ന് മടങ്ങി നാട്ടിലെത്തി. ഇപ്പോൾ ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിയാണ് യുവതി പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ എംബസി വഴിയാണ് പൊലീസ് കേസ് അന്വേഷിക്കുക.

## Article Content

കണ്ണൂർ സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ബംഗാൾ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്ക് എതിരെ പൊലീസ് കേസെടുത്തു. 2016 മുതൽ 2020 വരെ ദുബൈയിൽ പീഡിപ്പിച്ചതായാണ് പരാതി. ദുബൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് വരെ ഇരയാക്കി എന്നാണ് കൊൽക്കത്ത സ്വദേശിയായ യുവതിയുടെ പരാതി. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബൈയിലെ വസതിയിലും വെച്ച് പീഡനത്തിനിരയാക്കി. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. കോവിഡിനെ തുടർന്ന് യുവതി വിദേശ നിന്ന് മടങ്ങി നാട്ടിലെത്തി. ഇപ്പോൾ ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിയാണ് യുവതി പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ എംബസി വഴിയാണ് പൊലീസ് കേസ് അന്വേഷിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/583/harassment-abroad-after-promising-to-marry-kolkata-resident-files-complaint-in-pazhayangadi-police)