---
title: "സംസ്​ഥാനത്ത്​ കോളജുകൾ തുറക്കുന്നത്​ വീണ്ടും നീട്ടി ഈ മാസം 25 മുതൽ തുറക്കാനാണ്​ തീരുമാനം."
english_title: "The decision has been taken to extend the reopening of colleges in the state from the 25th of this month."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5828/the-decision-has-been-taken-to-extend-the-reopening-of-colleges-in-the-state-from-the-25th-of-this-month"
published_at: "2021-10-18T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d331057773_news-card.jpg"
keywords: []
---

# സംസ്​ഥാനത്ത്​ കോളജുകൾ തുറക്കുന്നത്​ വീണ്ടും നീട്ടി ഈ മാസം 25 മുതൽ തുറക്കാനാണ്​ തീരുമാനം.

> **Lead Summary:** **തിരുവനന്തപുരം: **സംസ്​ഥാനത്ത്​ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോളജുകൾ തുറക്കുന്നത്​ വീണ്ടും മാറ്റി. ഈ മാസം 25 മുതൽ കോളജുകൾ പൂർണതോതിൽ തുറക്കാനാണ്​ തീരുമാനം.

## Article Content

**തിരുവനന്തപുരം: **സംസ്​ഥാനത്ത്​ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോളജുകൾ തുറക്കുന്നത്​ വീണ്ടും മാറ്റി. ഈ മാസം 25 മുതൽ കോളജുകൾ പൂർണതോതിൽ തുറക്കാനാണ്​ തീരുമാനം.

നേരത്തേ ബുധനാഴ്ച കോളജുകൾ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ മഴ കനക്കുന്ന സാഹചര്യത്തിൽ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു.

തീവ്ര മഴയെ തുടർന്നാണ്​ തിങ്കളാഴ്ച തുറക്കാനിരുന്ന ​ക്ലാസുകൾ ബുധനാഴ്ചയിലേക്ക്​ മാറ്റിയിരുന്നത്​. സംസ്​ഥാനത്ത്​ വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തിൽ നീട്ടി വെച്ചിരുന്നു.

തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5828/the-decision-has-been-taken-to-extend-the-reopening-of-colleges-in-the-state-from-the-25th-of-this-month)