---
title: "സ്കൂട്ടറിൽ മയക്കുമരുന്ന് കടത്ത്; രണ്ടു പേർ പിടിയിൽ"
english_title: "drug case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58258/drug-case"
published_at: "2022-07-30T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4ce9667919_Untitled-2-web.jpg"
keywords: []
---

# സ്കൂട്ടറിൽ മയക്കുമരുന്ന് കടത്ത്; രണ്ടു പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. മുണ്ടയാട് ചന്ദ്രോത്ത് വളപ്പിൽ നെല്ലിമാക്കൽ ഹൗസിൽ അബേൽ ജോസ്, മൂന്നാംപീടിക ഒണ്ടേൻ റോഡിൽ ഫോർഡ് നിവാസിൽ ഷാഹിൻ രാജ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി .എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 11 മണിയോടെ മൂന്നാംപീടികയിൽ രാത്രി കാല പട്രോളിംഗിനിടെയാണ് യുവാക്കൾ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായത്.പ്രതികളിൽ നിന്നും ലഹരിമരുന്നായ 25 എൽ.എസ്.ഡി.സ്റ്റാമ്പും, അഞ്ച് ചെറിയബോട്ടിൽ ഹാഷിഷ് ഓയിലും ലഹരി ഗുളികകളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.പ്രതികൾ സഞ്ചരിച്ച കെ.എൽ.13. എ ക്യു.3102 നമ്പർ സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

**കണ്ണൂർ: **സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. മുണ്ടയാട് ചന്ദ്രോത്ത് വളപ്പിൽ നെല്ലിമാക്കൽ ഹൗസിൽ അബേൽ ജോസ്, മൂന്നാംപീടിക ഒണ്ടേൻ റോഡിൽ ഫോർഡ് നിവാസിൽ ഷാഹിൻ രാജ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി .എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 11 മണിയോടെ മൂന്നാംപീടികയിൽ രാത്രി കാല പട്രോളിംഗിനിടെയാണ് യുവാക്കൾ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായത്.പ്രതികളിൽ നിന്നും ലഹരിമരുന്നായ 25 എൽ.എസ്.ഡി.സ്റ്റാമ്പും, അഞ്ച് ചെറിയബോട്ടിൽ ഹാഷിഷ് ഓയിലും ലഹരി ഗുളികകളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.പ്രതികൾ സഞ്ചരിച്ച കെ.എൽ.13. എ ക്യു.3102 നമ്പർ സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58258/drug-case)