---
title: "തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് പൊതുജനങ്ങളിൽ ഭീഷണിയുയർത്തുന്നു"
english_title: "taluk office thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58249/taluk-office-thalipparamb"
published_at: "2022-07-30T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4cadc8b2da_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് പൊതുജനങ്ങളിൽ ഭീഷണിയുയർത്തുന്നു

> **Lead Summary:** തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് പൊതുജനങ്ങളിൽ ഭീഷണിയുയർത്തുന്നു. നൂറുകണക്കിന് ആളുകൾ ദിവസേന എത്തുന്ന സ്ഥലത്തെ തേനീച്ചക്കൂട് നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. താലൂക്ക് ഓഫീസ് വളപ്പിലെ പ്രധാന കവാടത്തിനു സമീപത്തെ വേപ്പ് മരത്തിലാണ് . വിവിധ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നതിനാൽ ഇവിടെ നിരവധി ജനങ്ങളും ജീവനക്കാരുമാണ് ദിവസേന എത്തുന്നത്. കൂടാതെ നിരവധി വ്യാപാരസ്ഥാപനങ്ങൾ ചുറ്റും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ തേനീച്ച ഇളകിയാൽ വലിയ അപകടം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കൂടാതെ ഇതിന് സമീപം സ്ഥിതിചെയ്യുന്ന ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ഈ തേനീച്ചകൂട് ഭീഷണിയുയർത്തുന്നു

## Article Content

തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ തേനീച്ചക്കൂട് പൊതുജനങ്ങളിൽ ഭീഷണിയുയർത്തുന്നു. നൂറുകണക്കിന് ആളുകൾ ദിവസേന എത്തുന്ന സ്ഥലത്തെ തേനീച്ചക്കൂട് നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. താലൂക്ക് ഓഫീസ് വളപ്പിലെ പ്രധാന കവാടത്തിനു സമീപത്തെ വേപ്പ് മരത്തിലാണ് . വിവിധ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നതിനാൽ ഇവിടെ നിരവധി ജനങ്ങളും ജീവനക്കാരുമാണ് ദിവസേന എത്തുന്നത്. കൂടാതെ നിരവധി വ്യാപാരസ്ഥാപനങ്ങൾ ചുറ്റും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ തേനീച്ച ഇളകിയാൽ വലിയ അപകടം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കൂടാതെ ഇതിന് സമീപം സ്ഥിതിചെയ്യുന്ന ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ഈ തേനീച്ചകൂട് ഭീഷണിയുയർത്തുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58249/taluk-office-thalipparamb)