---
title: "ഭാഷ സമര പോരാട്ടത്തെ അനുസ്മരിച്ച് യൂത്ത് ലീഗ് പ്രഭാത ഭേരി നടത്തി"
english_title: "yoth league morning walk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58240/yoth-league-morning-walk"
published_at: "2022-07-30T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4c4cb0cd5c_vac.jpg"
keywords: []
---

# ഭാഷ സമര പോരാട്ടത്തെ അനുസ്മരിച്ച് യൂത്ത് ലീഗ് പ്രഭാത ഭേരി നടത്തി

> **Lead Summary:** **തളിപ്പറമ്പ:** 1980 ലെ നായനാർ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ഭാഷ സമര പോരാട്ടത്തിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് പേരുടെ വിലപ്പെട്ട ജീവനുകൾ നൽകി അറബി ഉറുദു സംസ്‌കൃത ഭാഷകളെ പൊതു വിദ്യാലയങ്ങളിൽ നില നിർത്തിയ പോരാട്ടത്തെ അനുസ്മരിച്ചു കൊണ്ട് ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പിൽ പ്രഭാത ഭേരി സംഘടിപ്പിച്ചു.സയ്യിദ് നഗറിൽ നിന്നും ആരംഭിച്ചു ഞറ്റുവയൽ- മുക്കോല- കപ്പാലം- മദ്രസ്സ -മന്ന വഴി സയ്യിദ് നഗറിൽ തന്നെ സമാപിച്ചു. റാലിയിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി സി നസീർ, വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി, സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ, സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദ്, സെക്രട്ടറി എൻ എ സിദ്ധീഖ്, ട്രഷറർ ഷബീർ മുക്കോല, അഷ്‌റഫ്‌ മുട്ട, മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങൾ, ശാഖ പ്രസിഡന്റ്‌, സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ:** 1980 ലെ നായനാർ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ഭാഷ സമര പോരാട്ടത്തിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് പേരുടെ വിലപ്പെട്ട ജീവനുകൾ നൽകി അറബി ഉറുദു സംസ്‌കൃത ഭാഷകളെ പൊതു വിദ്യാലയങ്ങളിൽ നില നിർത്തിയ പോരാട്ടത്തെ അനുസ്മരിച്ചു കൊണ്ട് ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പിൽ പ്രഭാത ഭേരി സംഘടിപ്പിച്ചു.സയ്യിദ് നഗറിൽ നിന്നും ആരംഭിച്ചു ഞറ്റുവയൽ- മുക്കോല- കപ്പാലം- മദ്രസ്സ -മന്ന വഴി സയ്യിദ് നഗറിൽ തന്നെ സമാപിച്ചു. റാലിയിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി സി നസീർ, വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി, സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ, സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദ്, സെക്രട്ടറി എൻ എ സിദ്ധീഖ്, ട്രഷറർ ഷബീർ മുക്കോല, അഷ്‌റഫ്‌ മുട്ട, മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങൾ, ശാഖ പ്രസിഡന്റ്‌, സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58240/yoth-league-morning-walk)