---
title: "യുഎഇയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 7 മരണം"
english_title: "flood in u a e"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58220/flood-in-u-a-e"
published_at: "2022-07-30T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4aa2a68440_vac.jpg"
keywords: []
---

# യുഎഇയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 7 മരണം

> **Lead Summary:** **ദുബൈ: **യു.എ.ഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ ശക്​തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 7 മരണം. എഷ്യൻ വംശജരായ ആറു പ്രവാസികളുടെ മരണം ആഭ്യന്തര മന്ത്രാലയമാണ്​ വെളിപ്പെടുത്തിയത്​. ഏഷ്യക്കാരനായ ഒരാളെ കാണാതായിട്ടുമുണ്ട്​. റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായാണ്​ മൃതദേഹങ്ങൾ കണ്ടെടുത്തത്​. അപകടത്തിൽ പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുരന്ത ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനവും ശുചീകരണവും സജീവമായിരുന്നു. വീടുകളും മറ്റും അപകടത്തിലായ മിക്കവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ടെന്ന്​ ആഭ്യന്തര മന്ത്രാലയം വക്​താവ്​ അറിയിച്ചു.

## Article Content

**ദുബൈ: **യു.എ.ഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ ശക്​തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 7 മരണം. എഷ്യൻ വംശജരായ ആറു പ്രവാസികളുടെ മരണം ആഭ്യന്തര മന്ത്രാലയമാണ്​ വെളിപ്പെടുത്തിയത്​. ഏഷ്യക്കാരനായ ഒരാളെ കാണാതായിട്ടുമുണ്ട്​. റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായാണ്​ മൃതദേഹങ്ങൾ കണ്ടെടുത്തത്​. അപകടത്തിൽ പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുരന്ത ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനവും ശുചീകരണവും സജീവമായിരുന്നു. വീടുകളും മറ്റും അപകടത്തിലായ മിക്കവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ടെന്ന്​ ആഭ്യന്തര മന്ത്രാലയം വക്​താവ്​ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58220/flood-in-u-a-e)