---
title: "'എന്റെ ഞാറ് എന്റെ ചോറ്': എൻഎസ്എസ് വളണ്ടിയർമാർ നടീൽ ഉത്സവം സംഘടിപ്പിച്ചു"
english_title: "NSS volunteers organized planting festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58217/nss-volunteers-organized-planting-festival"
published_at: "2022-07-30T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4a6a26982c_vac.jpg"
keywords: []
---

# 'എന്റെ ഞാറ് എന്റെ ചോറ്': എൻഎസ്എസ് വളണ്ടിയർമാർ നടീൽ ഉത്സവം സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ: **അന്യം നിന്നു പോകുന്ന നെൽകൃഷിയുടെ മാഹാത്മ്യം പുതുതലമുറയെ ഓർമ്മിപ്പിക്കാനും പരമ്പരാഗത കൃഷിരീതികളെ പരിചയപ്പെടുത്താനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർക്കായി " എൻ്റെ ഞാറ് എൻ്റെ ചോറ് " എന്ന പേരിൽ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു.

## Article Content

> **തളിപ്പറമ്പ: **അന്യം നിന്നു പോകുന്ന നെൽകൃഷിയുടെ മാഹാത്മ്യം പുതുതലമുറയെ ഓർമ്മിപ്പിക്കാനും പരമ്പരാഗത കൃഷിരീതികളെ പരിചയപ്പെടുത്താനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർക്കായി " എൻ്റെ ഞാറ് എൻ്റെ ചോറ് " എന്ന പേരിൽ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു.

കുറ്റിക്കോൽ കോടേശ്വരം വയലിൽ കീഴാറ്റൂർ പാടശേഖര സമിതിയുടെ 4 ഏക്കർ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ വളണ്ടിയർമാർ പരമ്പരാഗത കർഷകരായ കെ.വി.കമലാക്ഷിയും കെ.കാർത്യായനിയും ചൊല്ലിയ നാട്ടി പാട്ടിനൊപ്പം ചുവട് വെച്ച് ഞാറ് നട്ടു. കെ.വി. ഗോപാലൻ പരമ്പരാഗത കൃഷി രീതികളെയും പദ്ധതിയെയും കുറിച്ച് വളണ്ടിയർ മാർക്ക് വിശദീകരിച്ച് കൊടുത്തു പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ പി. വത്സല നിർവ്വഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ സ്വാഗതം പറഞ്ഞു. അധ്യാപകരായ ടി.പി. പ്രവീൺ, കെ.പി.രജിത, എ. സ്മിന, വളണ്ടിയർ ലീഡർമാരായ ടി.പി. ഗൗതം ഗോവിന്ദ്, കെ.പി.ആർ.പാർവ്വതി തുടങ്ങിയവർ നേതൃത്വം നല്കി. പരിപാടിയിൽ വെച്ച് മുതിർന്ന കർഷകരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58217/nss-volunteers-organized-planting-festival)