---
title: "തളിപ്പറമ്പ് അക്ഷയ പാലിയേറ്റീവ് പ്രൊജക്റ്റ് ഫ്‌ലാഗ് ഓഫും ട്രൂനാറ്റ് മെഷീന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു"
english_title: "Taliparamba Akshaya Palliative Project flag off and Trunot machine inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/582/taliparamba-akshaya-palliative-project-flag-off-and-trunot-machine-inaugurated"
published_at: "2021-09-30T20:54:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155ded502999_news-card-web.jpg"
keywords: []
---

# തളിപ്പറമ്പ് അക്ഷയ പാലിയേറ്റീവ് പ്രൊജക്റ്റ് ഫ്‌ലാഗ് ഓഫും ട്രൂനാറ്റ് മെഷീന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു

> **Lead Summary:** ക്ഷയരോഗ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടുകൂടിയുള്ള അക്ഷയകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ തളിപ്പറമ്പ് അക്ഷയ പാലിയേറ്റീവ് (അക്ഷയ പാലിയേറ്റീവ് സ്‌ക്രീനിങ് പ്രൊജക്ട്) പ്രൊജക്ടിന്റെ മുന്‍സിപ്പല്‍ തല ഉദ്ഘാടനം നടത്തി.

## Article Content

ക്ഷയരോഗ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടുകൂടിയുള്ള അക്ഷയകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ തളിപ്പറമ്പ് അക്ഷയ പാലിയേറ്റീവ് (അക്ഷയ പാലിയേറ്റീവ് സ്‌ക്രീനിങ് പ്രൊജക്ട്) പ്രൊജക്ടിന്റെ മുന്‍സിപ്പല്‍ തല ഉദ്ഘാടനം നടത്തി.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി തളിപ്പറമ്പ് പാലിയേറ്റീവ് യൂണിറ്റ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. ഗവണ്‍മെന്റ് താലൂക്ക് ഹോസ്പിറ്റല്‍ ലാബില്‍ സ്ഥാപിച്ച അത്യാധുനിക ട്രൂനാറ്റ് മെഷീന്‍ ഉദ്ഘാടനവും ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു.

പരിപാടിയില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രേഖ കെ.ടി അധ്യക്ഷത വഹിച്ചു. ടി ബി ഓഫീസ് ഡോ. ജാഫര്‍ ബഷീര്‍ പദ്ധതി വിശദീകരിച്ചു. എസ് ടി എസ് കെ.വി. രാജു,ടിബിഎച്ച് വി പി.വി. രസിത , ഫാര്‍മസിസ്റ്റ് ശ്രീജ ദേവി , പാലിയേറ്റീവ് നേഴ്‌സ് എ.വി. ചിത്ര എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/582/taliparamba-akshaya-palliative-project-flag-off-and-trunot-machine-inaugurated)