---
title: "സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കുത്തിക്കൊന്ന മാതാവിന് ഏഴുവർഷം തടവും പിഴയും"
english_title: "A mother who stabbed her son to death following a property dispute has been sentenced to seven years in prison and fined"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/581/a-mother-who-stabbed-her-son-to-death-following-a-property-dispute-has-been-sentenced-to-seven-years-in-prison-and-fined"
published_at: "2021-09-30T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155df2fdb2b3_news-card-new.jpg"
keywords: []
---

# സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കുത്തിക്കൊന്ന മാതാവിന് ഏഴുവർഷം തടവും പിഴയും

> **Lead Summary:** സ്വ​ത്ത് ത​ർ​ക്ക​ത്തി​ൽ ഭർതാവിന്‍റെ പ​ക്ഷം​ചേ​ർ​ന്ന് സം​സാ​രി​ച്ച​തി‍െൻറ വൈ​രാ​ഗ്യ​ത്തി​ൽ മ​ക​നെ കു​ത്തി​ക്കൊ​ന്ന മാ​താ​വി​ന് ത​ട​വും പി​ഴ​യും ശി​ക്ഷ.

## Article Content

സ്വ​ത്ത് ത​ർ​ക്ക​ത്തി​ൽ ഭർതാവിന്‍റെ പ​ക്ഷം​ചേ​ർ​ന്ന് സം​സാ​രി​ച്ച​തി‍െൻറ വൈ​രാ​ഗ്യ​ത്തി​ൽ മ​ക​നെ കു​ത്തി​ക്കൊ​ന്ന മാ​താ​വി​ന് ത​ട​വും പി​ഴ​യും ശി​ക്ഷ.

പ​യ്യ​ന്നൂ​ർ കു​ഞ്ഞി​മം​ഗ​ലം മൂ​ശാ​രി​ക്കൊ​വ്വ​ലി​ലെ ആ​ക്കാ​ള​ത്ത് വീ​ട്ടി​ൽ ബീ​ഫാ​ത്തി​മ​യെ (61) യാ​ണ് ഏ​ഴ് വ​ർ​ഷം ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്​​ജി എം. ​മു​ഹ​മ്മ​ദ് റ​യീ​സ് ശി​ക്ഷി​ച്ച​ത്. പ്ര​തി പി​ഴ​യ​ട​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ഞ്ചു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2012 സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. കു​ഞ്ഞി​മം​ഗ​ലം മൂ​ശാ​രി​ക്കൊ​വ്വ​ലി​ലെ ന​രി​ക്കോ​ട​ൻ വീ​ട്ടി​ൽ എ​ൻ. മു​ഹ​മ്മ​ദാ​ണ് പ​രാ​തി​ക്കാ​ര​ൻ.

മു​ഹ​മ്മ​ദും ഭാ​ര്യ​യും ത​മ്മി​ലു​ള്ള സ്വ​ത്ത് ത​ർ​ക്ക​ത്തി​ൽ മ​ക​ൻ താ​ജു​ദ്ദീ​ൻ (33) മു​ഹ​മ്മ​ദി​ൻറ പ​ക്ഷം​ചേ​ർ​ന്ന് സം​സാ​രി​ച്ച​തി​ലു​ള്ള വി​രോ​ധം കാ​ര​ണം മാ​താ​വ്​ വ​ലി​യ പി​ച്ചാ​ത്തി കൊ​ണ്ട് താ​ജു​ദ്ദീ​ൻറ നെ​ഞ്ചി​ൽ കു​ത്തി​യെ​ന്നും തു​ട​ർ​ന്ന് മ​രി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്.

19 സാ​ക്ഷി​ക​ളെ കേ​സി​ൽ വി​സ്​​ത​രി​ച്ചു. സാ​ക്ഷി​യാ​യ മ​ക​ൾ മ​ജി​സ്ട്രേ​ട്ട്​ മു​മ്പാ​കെ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ൽ ഉ​മ്മ​ക്കെ​തി​രാ​യി മൊ​ഴി​കൊ​ടു​ത്തെ​ങ്കി​ലും വി​ചാ​ര​ണ​സ​മ​യ​ത്ത് കൂ​റു​മാ​റി. പ​യ്യ​ന്നൂ​ർ സി.​ഐ സി.​എ. അ​ബ്​​ദു​ൽ റ​ഹീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​അ​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/581/a-mother-who-stabbed-her-son-to-death-following-a-property-dispute-has-been-sentenced-to-seven-years-in-prison-and-fined)