---
title: "കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആരോപണ വിധേയനായ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ടെത്തി; ആരോപണങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തകനും"
english_title: "abinas on insta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58032/abinas-on-insta"
published_at: "2022-07-29T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e37f25a3f82_vac.jpg"
keywords: []
---

# കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആരോപണ വിധേയനായ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ടെത്തി; ആരോപണങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തകനും

> **Lead Summary:** 100 കോടിയുടെ കണക്ക് പുറത്ത് വിട്ടവര്‍ അത്‌കൊടുക്കട്ടെ, ഞാന്‍ വാങ്ങിയത് ഞാന്‍ കൊടുക്കും. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ടെത്തി. തളിപ്പറമ്പിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളിളക്കം സൃഷ്ടിച്ച കൊണ്ടിരുന്ന 100 കോടി തട്ടിപ്പ് നടത്തി യുവാവ് മുങ്ങി എന്ന വാർത്ത കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ 100 കോടിയുടെ കണക്ക് പുറത്തുവിട്ടവർ അവർ അത് കൊടുക്കട്ടെ എന്നും ഞാൻ വാങ്ങിയത് ഞാൻ കൊടുക്കുമെന്നും ആണ് ആരോപണവിധേയനായ അബിനാസ് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

## Article Content

100 കോടിയുടെ കണക്ക് പുറത്ത് വിട്ടവര്‍ അത്‌കൊടുക്കട്ടെ, ഞാന്‍ വാങ്ങിയത് ഞാന്‍ കൊടുക്കും. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ടെത്തി. തളിപ്പറമ്പിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളിളക്കം സൃഷ്ടിച്ച കൊണ്ടിരുന്ന 100 കോടി തട്ടിപ്പ് നടത്തി യുവാവ് മുങ്ങി എന്ന വാർത്ത കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ 100 കോടിയുടെ കണക്ക് പുറത്തുവിട്ടവർ അവർ അത് കൊടുക്കട്ടെ എന്നും ഞാൻ വാങ്ങിയത് ഞാൻ കൊടുക്കുമെന്നും ആണ് ആരോപണവിധേയനായ അബിനാസ് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

വാർത്ത പുറത്തു വിട്ട മാധ്യമപ്രവർത്തകനെതിരെ രൂക്ഷവിമർശനവുമായാണ് അബിനാസ് രംഗത്തുവന്നത്. വാർത്ത കൊടുക്കാതിരിക്കാൻ 5 ലക്ഷം രൂപ തന്നോട് മാധ്യമപ്രവർത്തകനായ മനോഹരൻ ആവശ്യപ്പെട്ടു എണ് അബിനാസ് ആരോപിച്ചു. കേസ് കൊടുത്തത് കൊണ്ട് പൈസ തിരികെ കിട്ടില്ല എന്നും അബിനാസ് പറഞ്ഞു. താൻ വാങ്ങിയ പൈസയുടെ കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകുമെന്നുമാണ് അയാളുടെ വാദം.

അബിനാസിന്റെ വിമർശനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുകയാണ് മാധ്യമപ്രവർത്തകനായ മനോഹരൻ. 30 വർഷത്തിനിടയിൽ ഒരു വ്യക്തിയിൽ നിന്ന് പോലും ഒരു ചില്ലിക്കാശ് വാർത്ത മുക്കാനോ പൊലിപ്പിക്കാനോ ചോദിക്കുകയോ വാങ്ങുകയോ ചെയ്യാത്തതുകൊണ്ട് ആരുടെ മുന്നിലും നട്ടെല്ല് നിവർത്തി തന്നെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ നിൽക്കും എന്നും ഒരു ആരോപണത്തിന് മുന്നിലും തല കുനിക്കില്ല, ഏത് വെല്ലുവിളികളെയും നേരിട്ടുകൊണ്ട് മുന്നോട്ടുതന്നെ പോകും എന്നും അദ്ദേഹം അബിനാസിന്റെ വിമർശനത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി. വളരെ കൃത്യവും വ്യക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വളരെ ഉത്തരവാദിത്തത്തോടെ കൂടിയാണ് താൻ വാർത്ത നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം താൻ നിക്ഷേപിച്ച 40 ലക്ഷം രൂപ തിരിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു ഇന്നലെ തളിപ്പറമ്പ് സ്വദേശി അബിനാസിനെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58032/abinas-on-insta)