---
title: "പരിയാരത്ത് കോൺട്രാക്ടറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ ഒരു പ്രതി കൂടി പിടിയിൽ"
english_title: "Another accused has been arrested in connection with the attempted murder of a contractor in Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/580/another-accused-has-been-arrested-in-connection-with-the-attempted-murder-of-a-contractor-in-pariyaram"
published_at: "2021-09-30T20:32:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61568a538f37c_news-card-web.jpg"
keywords: []
---

# പരിയാരത്ത് കോൺട്രാക്ടറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ ഒരു പ്രതി കൂടി പിടിയിൽ

> **Lead Summary:** പരിയാരത്ത് കോൺട്രാക്ടറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഒരു പ്രതി കൂടി പിടിയിൽ .

## Article Content

പരിയാരത്ത് കോൺട്രാക്ടറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഒരു പ്രതി കൂടി പിടിയിൽ .

നീലേശ്വരം കടിഞ്ഞിമൂല സ്വദേശി കാട്ടാമ്പള്ളി ഹൗസിൽ ബാബുരാജിനെ (25)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശനും സംഘവും പിടികൂടിയത്.

നീലേശ്വരത്ത് നിന്നും മുങ്ങിയ ഇയാൾ കൈതപ്രത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെ രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. കെ.വി സതീശന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സോജി , അനീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ ഏപ്രിൽ 18 നാണ് ചെറുതാഴം ശ്രീസ്ഥയിലെ ബിൽഡിംഗ്‌ കോൺട്രാക്ടർ പി.വി.സുരേഷ് ബാബുവിനെ (52) നാലംഗ സംഘം വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്

. കേസിൽ ഏഴ് പ്രതികളെ നേരത്തെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/580/another-accused-has-been-arrested-in-connection-with-the-attempted-murder-of-a-contractor-in-pariyaram)