---
title: "ലോക പ്രകൃതി സംരക്ഷണ ദിനം; പ്രതീക്ഷയുടെ വിത്തു പന്തുകൾ മണ്ണിലേക്കെറിഞ്ഞ് എൻ എസ് എസ് വളണ്ടിയർമാർ"
english_title: "nature day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57983/nature-day"
published_at: "2022-07-29T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e35cad1ac90_vac.jpg"
keywords: []
---

# ലോക പ്രകൃതി സംരക്ഷണ ദിനം; പ്രതീക്ഷയുടെ വിത്തു പന്തുകൾ മണ്ണിലേക്കെറിഞ്ഞ് എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** **തളിപ്പറമ്പ: **മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാനും കൃഷിപാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച വിത്തു പന്തുകൾ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് മണ്ണിലേക്കെറിഞ്ഞു. ചാണകവും വളക്കൂറുള്ള മണ്ണും സ്കൂളിലെത്തിച്ച് അവ കുഴച്ച് ഉരുളകളാക്കി അവയ്ക്കുള്ളിൽ വിത്തുകൾ നിക്ഷേപിച്ചാണ് വളണ്ടിയർമാർ വിത്തു പന്തുകൾ തയ്യാക്കിയത്. പിന്നീട് അവ ഉണക്കി സൂക്ഷിക്കുകയായിരുന്നു. മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർ ഇത്തരത്തിൽ ആയിരത്തിലധികം വിത്തു പന്തുകൾ തയ്യാറാക്കി ഉണക്കി സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ വിത്തു പന്തുകൾ ലോക പ്രകൃതി സംരക്ഷണ ദിനമായ ജൂലായ് 28 ന് സ്കൂൾ പരിസരം കൃഷിയോഗ്യമാക്കി വിതറുകയായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ സ്വാഗതം പറഞ്ഞു . പ്രിൻസിപ്പാൾ പി. ഗീത, പി.എ. സി. മെമ്പർ കെ.പി.റിജു , സ്റ്റാഫ് പ്രതിനിധി എ.ദേവിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . വളണ്ടിയർ ലീഡർ ടി.പി. ഗൗതം ഗോവിന്ദ് നന്ദി പറഞ്ഞു കീടനാശിനിയും രാസവള പ്രയോഗവുമില്ലാതെ വിളയുന്ന ശുദ്ധ പച്ചക്കറി തൈകൾ മുളപൊട്ടാൻ കാത്തിരിക്കുകയാണ് മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർ

## Article Content

**തളിപ്പറമ്പ: **മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാനും കൃഷിപാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച വിത്തു പന്തുകൾ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് മണ്ണിലേക്കെറിഞ്ഞു. ചാണകവും വളക്കൂറുള്ള മണ്ണും സ്കൂളിലെത്തിച്ച് അവ കുഴച്ച് ഉരുളകളാക്കി അവയ്ക്കുള്ളിൽ വിത്തുകൾ നിക്ഷേപിച്ചാണ് വളണ്ടിയർമാർ വിത്തു പന്തുകൾ തയ്യാക്കിയത്. പിന്നീട് അവ ഉണക്കി സൂക്ഷിക്കുകയായിരുന്നു. മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർ ഇത്തരത്തിൽ ആയിരത്തിലധികം വിത്തു പന്തുകൾ തയ്യാറാക്കി ഉണക്കി സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ വിത്തു പന്തുകൾ ലോക പ്രകൃതി സംരക്ഷണ ദിനമായ ജൂലായ് 28 ന് സ്കൂൾ പരിസരം കൃഷിയോഗ്യമാക്കി വിതറുകയായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ സ്വാഗതം പറഞ്ഞു . പ്രിൻസിപ്പാൾ പി. ഗീത, പി.എ. സി. മെമ്പർ കെ.പി.റിജു , സ്റ്റാഫ് പ്രതിനിധി എ.ദേവിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . വളണ്ടിയർ ലീഡർ ടി.പി. ഗൗതം ഗോവിന്ദ് നന്ദി പറഞ്ഞു കീടനാശിനിയും രാസവള പ്രയോഗവുമില്ലാതെ വിളയുന്ന ശുദ്ധ പച്ചക്കറി തൈകൾ മുളപൊട്ടാൻ കാത്തിരിക്കുകയാണ് മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57983/nature-day)