---
title: "പരാതി ലഭിച്ചു:  അബിനാസിനെതിരെ തളിപ്പറമ്പ പോലീസ് അന്വേഷണം ഊർജിതമാക്കി"
english_title: "complaint against abinas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57924/complaint-against-abinas"
published_at: "2022-07-28T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2b8cc66b4e_vac.jpg"
keywords: []
---

# പരാതി ലഭിച്ചു:  അബിനാസിനെതിരെ തളിപ്പറമ്പ പോലീസ് അന്വേഷണം ഊർജിതമാക്കി

> **Lead Summary:** **തളിപ്പറമ്പ്: **100 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയ മുഹമ്മദ് അബിനാസിനെതിരെ തളിപ്പറമ്പ് പോലീസില്‍ ആദ്യ പരാതി ലഭിച്ചു. തളിപ്പറമ്പ് പന്നിയൂർ സ്വദേശിയാണ് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. തങ്ങളുടെ ബിസിനസിൽ പങ്കാളിയാക്കാം എന്നുപറഞ്ഞ് ഇയാളിൽ നിന്ന് ഷെയർ ആയി 40 ലക്ഷം ആവശ്യപ്പെടുകയും രണ്ട് മാസം കൊണ്ട് ഇരട്ടിപ്പിച് 50 ലക്ഷത്തോളം രൂപയാക്കി തിരിച്ചു തരാമെന്നും പറഞ്ഞാണ് തട്ടിയെടുത്തത്. കാണാതായ സുഹൈറിൽ നിന്ന് അഞ്ചര കോടിയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ അന്വേഷണത്തിൽ പല നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. ചപ്പാരപ്പടവ് സ്വദേശി അബിനാസ് മുഹമ്മദ്, തളിപ്പറമ്പ് മഴൂർ സ്വദേശി സുഹൈർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തിനെ തുടര്‍ന്ന് പോലീസ് മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു.

## Article Content

**തളിപ്പറമ്പ്: **100 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയ മുഹമ്മദ് അബിനാസിനെതിരെ തളിപ്പറമ്പ് പോലീസില്‍ ആദ്യ പരാതി ലഭിച്ചു. തളിപ്പറമ്പ് പന്നിയൂർ സ്വദേശിയാണ് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. തങ്ങളുടെ ബിസിനസിൽ പങ്കാളിയാക്കാം എന്നുപറഞ്ഞ് ഇയാളിൽ നിന്ന് ഷെയർ ആയി 40 ലക്ഷം ആവശ്യപ്പെടുകയും രണ്ട് മാസം കൊണ്ട് ഇരട്ടിപ്പിച് 50 ലക്ഷത്തോളം രൂപയാക്കി തിരിച്ചു തരാമെന്നും പറഞ്ഞാണ് തട്ടിയെടുത്തത്. കാണാതായ സുഹൈറിൽ നിന്ന് അഞ്ചര കോടിയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ അന്വേഷണത്തിൽ പല നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. ചപ്പാരപ്പടവ് സ്വദേശി അബിനാസ് മുഹമ്മദ്, തളിപ്പറമ്പ് മഴൂർ സ്വദേശി സുഹൈർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തിനെ തുടര്‍ന്ന് പോലീസ് മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57924/complaint-against-abinas)