---
title: " സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരത്തിന് കെ.വി. മെസ്ന അർഹയായി."
english_title: "Mullanezhi Kavya Pratibha Award for School Students Mesna deserved it"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5789/mullanezhi-kavya-pratibha-award-for-school-students-mesna-deserved-it"
published_at: "2021-10-18T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d0cb587e5d_news-card.jpg"
keywords: []
---

#  സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരത്തിന് കെ.വി. മെസ്ന അർഹയായി.

> **Lead Summary:** **തളിപ്പറമ്പ:** മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏർപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരത്തിന് കെ.വി. മെസ്ന അർഹയായി.

## Article Content

**തളിപ്പറമ്പ:** മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏർപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരത്തിന് കെ.വി. മെസ്ന അർഹയായി.

തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 31 ന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: ആർ.ബിന്ദു സമ്മാനിക്കും.

അശോകൻ ചരുവിൽ, കാവുമ്പായി ബാലകൃഷണൻ, സി.രാവുണ്ണി എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. സംസ്ഥാന കവിതാ രചനാ മത്സരങ്ങളിലും, സംസ്ഥാന ക്വിസ്സ് മത്സരങ്ങളിലും നേരത്തെ നിരവധി സമ്മാനങ്ങൾ നേടിയ മെസ്ന ടാഗോർ വിദ്യാനികേതൻ ഗവ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.വി. മെസ്മറി ന്റെയും കൊയ്യം ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക കെ.കെ.ബീനയുടെയും മകളാണ്..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5789/mullanezhi-kavya-pratibha-award-for-school-students-mesna-deserved-it)