---
title: "100 കോടി തട്ടിപ്പ് : യുവാവിന്റെ പാർട്ണരെ തട്ടിക്കൊണ്ടുപോയ 5 പേർ അറസ്റ്റിൽ"
english_title: "missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57868/missing-case"
published_at: "2022-07-28T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e27530bf57b_Untitled-2-web.jpg"
keywords: []
---

# 100 കോടി തട്ടിപ്പ് : യുവാവിന്റെ പാർട്ണരെ തട്ടിക്കൊണ്ടുപോയ 5 പേർ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിൽ വൻ തുക ലാഭ വിഹതമായി നൽകാമെന്ന് പറഞ്ഞ് നൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസിൻ്റെ പാർട്ണർ മഴൂരിലെ പി.കെ സുഹൈറിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ അഞ്ച്പേർ അറസ്റ്റിൽ. തളിപ്പറമ്പ സിച്ച് റോഡിലെ ചുള്ളിയോടൻ പുതിയ പുരയിൽ ഇബ്രാഹിം കുറുമാത്തൂർ വെള്ളാരംപാറയിലെ ആയിഷാസിൽ മുഹമ്മദ് സുനീർ , തളിപ്പറമ്പ കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പൻ്റകത്ത് മുഹമ്മദ് ഷാക്കീർ , യത്തീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയിൽ ഇബ്രാഹിം കുട്ടി , മന്ന സ്വദേശി കായക്കൂൽ മഹമ്മദ് അഷറഫ് എന്നിവരെയാണ് ഡി.വൈ.എസ്.പി. എം.പി വിനോദ്കുമാർ, സി.ഐ ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.സുഹൈലിൻ്റെ മാതാവ് അത്തിക്ക തൻ്റെ മകനെ ഈ മാസം 23 മുതൽ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞ സുഹൈർ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ തട്ടികൊണ്ട് പോയ കാര്യം സമ്മതിക്കുകയായിരുന്നു.പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് ഇന്നലെ രാത്രിയോടെ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിൽ വൻ തുക ലാഭ വിഹതമായി നൽകാമെന്ന് പറഞ്ഞ് നൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസിൻ്റെ പാർട്ണർ മഴൂരിലെ പി.കെ സുഹൈറിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ അഞ്ച്പേർ അറസ്റ്റിൽ. തളിപ്പറമ്പ സിച്ച് റോഡിലെ ചുള്ളിയോടൻ പുതിയ പുരയിൽ ഇബ്രാഹിം കുറുമാത്തൂർ വെള്ളാരംപാറയിലെ ആയിഷാസിൽ മുഹമ്മദ് സുനീർ , തളിപ്പറമ്പ കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പൻ്റകത്ത് മുഹമ്മദ് ഷാക്കീർ , യത്തീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയിൽ ഇബ്രാഹിം കുട്ടി , മന്ന സ്വദേശി കായക്കൂൽ മഹമ്മദ് അഷറഫ് എന്നിവരെയാണ് ഡി.വൈ.എസ്.പി. എം.പി വിനോദ്കുമാർ, സി.ഐ ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.സുഹൈലിൻ്റെ മാതാവ് അത്തിക്ക തൻ്റെ മകനെ ഈ മാസം 23 മുതൽ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞ സുഹൈർ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ തട്ടികൊണ്ട് പോയ കാര്യം സമ്മതിക്കുകയായിരുന്നു.പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് ഇന്നലെ രാത്രിയോടെ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57868/missing-case)