---
title: "ചുഴലിയിൽ ചെങ്കൽ പണകളുടെ പ്രവർത്തനം നിലച്ചു : തൊഴിലാളികളും ലോറി ഉടമകളും പട്ടിണിയിലേക്ക്"
english_title: "huts down red brick work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57859/huts-down-red-brick-work"
published_at: "2022-07-28T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2686d0f173_vac.jpg"
keywords: []
---

# ചുഴലിയിൽ ചെങ്കൽ പണകളുടെ പ്രവർത്തനം നിലച്ചു : തൊഴിലാളികളും ലോറി ഉടമകളും പട്ടിണിയിലേക്ക്

> **Lead Summary:** ചുഴലി വില്ലേജിലെ ചെങ്കല്‍ പണകളുടെ പ്രവര്‍ത്തനം നിലച്ചത് മേഖലയിലെ തൊഴിലാളികളേയും ലോറി ഉടമകളേയും പട്ടിണിയിലേക്ക് നയിക്കുകയാണെന്നും സംഭവത്തില്‍ ഉടന്‍ പരിഹാരം കാണെണമെന്നും ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചു. അനധികൃത ചെങ്കല്‍ ഖനനത്തിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന പരാതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 30 ന് ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിധികളുടെയും യോഗത്തില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി വില്ലേജിലെ ചെങ്കല്‍ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയാണുണ്ടായത്. ഈ നടപടി നിര്‍മ്മാണ മേഖലയിലും സാമ്പത്തിക മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലയിലെ മറ്റ് മേഖലയില്‍ എല്ലാം പ്രവൃത്തി നടക്കുന്നുണ്ട്. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ലോറി ഡ്രൈവര്‍മാരും ചെങ്കല്‍ തൊഴിലാളികളും കഴിഞ്ഞ ഒരു മാസമായി വറുതിയിലാണ്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേതു പോലെ യഥാര്‍ത്ഥ ഉടമസ്ഥാവകാശമുള്ളതും ഖനനാനുമതിക്ക് രേഖാമൂലം അപേക്ഷ നല്‍കുകയും ചെയ്തവര്‍ക്ക് ചെങ്കല്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കി ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചു.

## Article Content

ചുഴലി വില്ലേജിലെ ചെങ്കല്‍ പണകളുടെ പ്രവര്‍ത്തനം നിലച്ചത് മേഖലയിലെ തൊഴിലാളികളേയും ലോറി ഉടമകളേയും പട്ടിണിയിലേക്ക് നയിക്കുകയാണെന്നും സംഭവത്തില്‍ ഉടന്‍ പരിഹാരം കാണെണമെന്നും ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചു. അനധികൃത ചെങ്കല്‍ ഖനനത്തിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന പരാതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 30 ന് ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിധികളുടെയും യോഗത്തില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി വില്ലേജിലെ ചെങ്കല്‍ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയാണുണ്ടായത്. ഈ നടപടി നിര്‍മ്മാണ മേഖലയിലും സാമ്പത്തിക മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലയിലെ മറ്റ് മേഖലയില്‍ എല്ലാം പ്രവൃത്തി നടക്കുന്നുണ്ട്. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ലോറി ഡ്രൈവര്‍മാരും ചെങ്കല്‍ തൊഴിലാളികളും കഴിഞ്ഞ ഒരു മാസമായി വറുതിയിലാണ്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേതു പോലെ യഥാര്‍ത്ഥ ഉടമസ്ഥാവകാശമുള്ളതും ഖനനാനുമതിക്ക് രേഖാമൂലം അപേക്ഷ നല്‍കുകയും ചെയ്തവര്‍ക്ക് ചെങ്കല്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കി ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57859/huts-down-red-brick-work)