---
title: "തളിപ്പറമ്പ പോലീസിനെതിരെ യൂത്ത്‌ലീഗ്;  നിരപരാധികളെ വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണം യൂത്ത് ലീഗ്"
english_title: "youth_league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57770/youth_league"
published_at: "2022-07-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e222e95004d_lg.jpg"
keywords: []
---

# തളിപ്പറമ്പ പോലീസിനെതിരെ യൂത്ത്‌ലീഗ്;  നിരപരാധികളെ വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണം യൂത്ത് ലീഗ്

> **Lead Summary:** തളിപ്പറമ്പ:ജൂലൈ ആദ്യത്തില്‍ തളിപ്പറമ്പ മുക്കോലയില്‍ വച്ച് ഇന്നോവ കാറിനെതിരേ നടന്ന അക്രമ സംഭവത്തിന്റെ പേരിൽ നിരപരാധികളായ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കു പിന്നില്‍ തികച്ചും ഉന്നത രാഷ്ട്രീയ ഇടപെടലാണെന്നും, അക്രമം നടന്ന അന്ന് പാതിരാത്രി വീട് വളഞ്ഞു യൂത്ത് ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം മറ്റിടങ്ങളില്‍ ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പോലീസിന് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്യേണ്ടി വന്ന നാണക്കേട് ഒഴിവാക്കാൻ ആണ് ഇന്നലെ യൂത്ത് ലീഗ് പ്രവർത്തകരുടെ അറസ്റ്റ് എന്നും മുസ്ലിം യൂത്ത് ലീഗ്.

## Article Content

തളിപ്പറമ്പ:ജൂലൈ ആദ്യത്തില്‍ തളിപ്പറമ്പ മുക്കോലയില്‍ വച്ച് ഇന്നോവ കാറിനെതിരേ നടന്ന അക്രമ സംഭവത്തിന്റെ പേരിൽ നിരപരാധികളായ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കു പിന്നില്‍ തികച്ചും ഉന്നത രാഷ്ട്രീയ ഇടപെടലാണെന്നും, അക്രമം നടന്ന അന്ന് പാതിരാത്രി വീട് വളഞ്ഞു യൂത്ത് ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം മറ്റിടങ്ങളില്‍ ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പോലീസിന് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്യേണ്ടി വന്ന നാണക്കേട് ഒഴിവാക്കാൻ ആണ് ഇന്നലെ യൂത്ത് ലീഗ് പ്രവർത്തകരുടെ അറസ്റ്റ് എന്നും മുസ്ലിം യൂത്ത് ലീഗ്.

അക്രമിക്കപ്പെട്ട വ്യക്തികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അറസ്റ്റെന്നതാണ് ഏറെ വിചിത്രം. ഇവര്‍ നല്‍കിയ ആദ്യ മൂന്ന് പ്രതികള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നതിന് തെളിവുകള്‍ നേരത്തേ പുറത്തുവന്നതാണ്. യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരായ കള്ളക്കേസ് നിലനില്‍ക്കില്ലെന്ന് പോലിസിന് ബോധ്യമായ സാഹചര്യത്തിലാണ് മറ്റു രണ്ടു പേരെ പോലിസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരണ കക്ഷിയുടെ ഉന്നതതല ഇടപെടലാണ് ഇതിനു പിന്നില്‍. കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് തീവച്ച കേസിലും , തളിപ്പറമ്പ നഗരസഭ കൗൺസിലറുടെ വീട് ബോംബിട്ട കേസിലും ഒരു പ്രതിയെ പോലും പിടിക്കാന്‍ ധൈര്യം കാണിക്കാത്ത പോലിസാണ് കള്ളക്കേസ് ചുമത്തി നിരപരാധികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് തികച്ചും വിവേചനപരവും പ്രതിഷേധാര്‍ഹവുമാണ്.

ഭരണകക്ഷിയുടെ സ്വാധീനത്തിനു വഴങ്ങി അറസ്റ്റ് ചെയ്ത നിരപരാധികളെ പോലിസ് വിട്ടയക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടുപോവുമെന്നും യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം പറഞ്ഞു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെ.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് മുട്ട, പി എ ഇർഫാൻ ,ഹനീഫ മദ്രസ, ഫിയാസ് അള്ളംകുളം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി എൻ എ സിദ്ധിഖ് സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57770/youth_league)