---
title: "മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് കൈത്താങ്ങായി തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു"
english_title: "biriyani challenge organised by Thalipparamb Municippal Muslim league White Guard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5775/biriyani-challenge-organised-by-thalipparamb-municippal-muslim-league-white-guard"
published_at: "2021-10-18T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d02dc373fa_news-card2.jpg"
keywords: []
---

# മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് കൈത്താങ്ങായി തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ മുനിസിപ്പല്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡി ന്റെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ മുനിസിപ്പല്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡി ന്റെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.

തളിപ്പറമ്പിലെ വിവിധ ശാഖ കമ്മിറ്റികള്‍ മുഖേന ആറായിരത്തോളം പേര്‍ക്കുള്ള ബിരിയാണി ചാലഞ്ച് സയ്യിദ് ഹാശിം തങ്ങള്‍ ക്ക് കൈമാറി കൊണ്ട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ സമദ് കടമ്പേരി, കൊടിയില്‍ സലീം, പി.പി. മുഹമ്മദ് നിസാര്‍, പി.സി.നസീര്‍, മുര്‍ഷിദ കൊങ്ങായി, റുമൈസ റഫീഖ്, ഉസ്മാന്‍ കൊമ്മച്ചി, ഹനീഫ മദ്രസ, റഷീദ് പുളിംപറമ്പ, മുനീര്‍ ജെന്‍സ്, സി.പി.നൗഫല്‍, കെ.പി.ഖദീജ, പി.കെ.റസിയ, പി.കെ.സാഹിദ റഹമത്ത് ബീഗം, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി, എസ്.ആലി, നാസര്‍ ഹൈവേ, ഹൈദര്‍ ഫൈസി, ഉമര്‍ ഹുദവി തുടങ്ങിയവര്‍ സംബദ്ധിച്ചു.

****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5775/biriyani-challenge-organised-by-thalipparamb-municippal-muslim-league-white-guard)