---
title: "കെഎം ഷാജിക്കെതിരെയുള്ള നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി"
english_title: "k m shaji case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57636/k-m-shaji-case"
published_at: "2022-07-27T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e10f4570af4_vac.jpg"
keywords: []
---

# കെഎം ഷാജിക്കെതിരെയുള്ള നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

> **Lead Summary:** പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയുടെ അറസ്റ്റ് അടക്കം തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി . വിജിലന്‍സ് കേസില്‍ ആണ് നടപടി . രണ്ടാഴ്ച്ചത്തേക്കാണ് സമയം നീട്ടിയത്. രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഇ ഡി കേസില്‍ നേരെത്തെ തുടര്‍ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. കണ്ണൂര്‍ അഴീക്കോട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ മാനേജ്‌മെന്റിന്റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി.ഈ പരാതിയില്‍ രണ്ട് വര്‍ഷം മുമ്പ് 2020ലാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്. ഈ കേസില്‍ ഇ ഡിയുടെ തുടര്‍നടപടികളും ഹൈക്കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്

## Article Content

പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയുടെ അറസ്റ്റ് അടക്കം തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി . വിജിലന്‍സ് കേസില്‍ ആണ് നടപടി . രണ്ടാഴ്ച്ചത്തേക്കാണ് സമയം നീട്ടിയത്. രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഇ ഡി കേസില്‍ നേരെത്തെ തുടര്‍ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. കണ്ണൂര്‍ അഴീക്കോട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ മാനേജ്‌മെന്റിന്റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി.ഈ പരാതിയില്‍ രണ്ട് വര്‍ഷം മുമ്പ് 2020ലാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്. ഈ കേസില്‍ ഇ ഡിയുടെ തുടര്‍നടപടികളും ഹൈക്കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57636/k-m-shaji-case)