---
title: "കെ പി എസ് ടി എ ഉപജില്ല ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "k p s ta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57571/k-p-s-ta"
published_at: "2022-07-27T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0d082ab0ef_vac.jpg"
keywords: []
---

# കെ പി എസ് ടി എ ഉപജില്ല ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:** ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, ഉച്ചഭക്ഷണത്തിൻ്റെ കുടിശ്ശിക ഉടൻ അനുവദിക്കുക , പാചകത്തോഴിലാളികളുടെഓണറേറിയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കെ പി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി എം പ്രസീത ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് വിനീത് കെ എസ് അദ്ധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന കൾച്ചറൽ ഫോറം കൺവീനർ എസ് പി മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഇന്ദിര ,പി .വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി , കെ വി മെസ്മർ, അംബരീഷ് ടീ , സായിദ പി പി, ബിന്ദു എ.കെ ബാബു സെബാസ്റ്റ്യൻ , ജോസഫ് വർഗീസ് , ഷാജു ജോസഫ് എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി വിജേഷ് കെ പി സ്വാഗതവും സബ്ജില്ലാ ട്രഷറർ രൂപേഷ് ടി ടി നന്ദിയും പറഞ്ഞു.

## Article Content

ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, ഉച്ചഭക്ഷണത്തിൻ്റെ കുടിശ്ശിക ഉടൻ അനുവദിക്കുക , പാചകത്തോഴിലാളികളുടെഓണറേറിയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കെ പി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി എം പ്രസീത ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് വിനീത് കെ എസ് അദ്ധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന കൾച്ചറൽ ഫോറം കൺവീനർ എസ് പി മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഇന്ദിര ,പി .വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി , കെ വി മെസ്മർ, അംബരീഷ് ടീ , സായിദ പി പി, ബിന്ദു എ.കെ ബാബു സെബാസ്റ്റ്യൻ , ജോസഫ് വർഗീസ് , ഷാജു ജോസഫ് എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി വിജേഷ് കെ പി സ്വാഗതവും സബ്ജില്ലാ ട്രഷറർ രൂപേഷ് ടി ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57571/k-p-s-ta)