---
title: "കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തിലേക്ക്"
english_title: "medical college ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57566/medical-college-ground"
published_at: "2022-07-27T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0ce02f024e_vac.jpg"
keywords: []
---

# കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തിലേക്ക്

> **Lead Summary:** **പരിയാരം: **കണ്ണൂരിന്റെ കായിക മേഖലയുടെ വികസക്കുതിപ്പിന്‌ ആക്കം കൂട്ടി പരിയാരത്ത്‌ രാജ്യാന്തര കളിസ്‌ഥലമൊരുങ്ങുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ കളിസ്‌ഥലമാണ്‌ വികസനത്തിന്റെ ട്രാക്കിലേക്ക്‌ കുതിക്കാന്‍ തയ്യാറെടുക്കുന്നത്‌. വര്‍ഷങ്ങളായി വികസനം കാണാത്ത പരിയാരം മെഡിക്കല്‍ കോളജ്‌ കളിസ്‌ഥലത്തിന്‌ സിന്തറ്റിക്‌ ട്രാക്ക്‌ ഉള്‍പ്പടെ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്‌ പാതയൊരുക്കിയത്‌.

## Article Content

**പരിയാരം: **കണ്ണൂരിന്റെ കായിക മേഖലയുടെ വികസക്കുതിപ്പിന്‌ ആക്കം കൂട്ടി പരിയാരത്ത്‌ രാജ്യാന്തര കളിസ്‌ഥലമൊരുങ്ങുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ കളിസ്‌ഥലമാണ്‌ വികസനത്തിന്റെ ട്രാക്കിലേക്ക്‌ കുതിക്കാന്‍ തയ്യാറെടുക്കുന്നത്‌. വര്‍ഷങ്ങളായി വികസനം കാണാത്ത പരിയാരം മെഡിക്കല്‍ കോളജ്‌ കളിസ്‌ഥലത്തിന്‌ സിന്തറ്റിക്‌ ട്രാക്ക്‌ ഉള്‍പ്പടെ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്‌ പാതയൊരുക്കിയത്‌.

അത്യാധുനികവത്‌ക്കരിക്കുന്നതിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ വിദഗ്‌ദ സംഘം മെഡിക്കല്‍ കോളജ്‌ ഗ്രൗണ്ട്‌ നേരത്തെ പരിശോധിച്ചിരുന്നു. തുടര്‍ന്നാാണ്‌ ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ്‌ കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര കായിക വകുപ്പ്‌ തീരുമാനിച്ചത്‌. ഗ്രൗണ്ട്‌ ആധുനികവത്‌ക്കരിക്കുന്നതിന്‌ മുന്‍ എം.എല്‍.എ ടി.വി രാജേഷ്‌ നേരത്തേ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളെ സമീപിച്ച്‌ പദ്ധതി സമര്‍പ്പിച്ചിരുന്നു. സംസ്‌ഥാനസര്‍ക്കാര്‍ അയച്ച ഈ പ്രോജക്‌ടിനുമേലാണ്‌ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം പരിശോധനക്കായി വിദഗ്‌ദ സംഘത്തെ ചുമതലപ്പെടുത്തിയതും തുക അനുവദിച്ചതും. മാസങ്ങള്‍ക്ക്‌ മുമ്പ് പ്രവര്‍ത്തി തുടങ്ങുകയും ട്രാക്ക്‌ ,കെട്ടിടം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തി അവസാനഘട്ടത്തിലുമാണ്‌. ഗ്രൗണ്ട്‌ നിരപ്പാക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി. 400 മീറ്റര്‍ അത്‌ലറ്റിക്‌ ട്രാക്കും ഫുട്‌ബോള്‍ മൈതാനവും മള്‍ട്ടിപര്‍പ്പസ്‌ ഇന്‍ഡോര്‍ സേ്‌റ്റഡിയം ഉള്‍പ്പടെ ആധുനിക നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ്‌ സമര്‍പ്പിച്ചത്‌.

പരിയാരം ഗവ. മെഡിക്കല്‍ കോളജ്‌ ഗ്രൗണ്ടിന്റെ സൗകര്യങ്ങളില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ പ്രതിനിധിസംഘം സംതൃപ്‌തി അറിയിച്ചിരുന്നു. വിദഗ്‌ദസംഘത്തിന്റെ റിപ്പോര്‍ട്ട്‌ അടിസ്‌ഥാനപ്പെടുത്തിയാണ്‌ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം അന്തിമ തീരുമാനമെടുത്തത്‌. ഗ്രൗണ്ട്‌ വികസനം പൂര്‍ത്തിയാവുന്നതോടെ സംസ്‌ഥാനത്തെ തന്നെ ഏറ്റവും വലിയ കളിസ്‌ഥലങ്ങളിലൊന്നായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്‌ കളിസ്‌ഥലം മാറും. ഏക്കറുകള്‍ വിസ്‌താരമുള്ള മൈതാനത്തിന്‌ 750 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവുണ്ട്‌. ഒരേസമയത്ത്‌ ഫുട്‌ബോള്‍ ഉള്‍പ്പെടെ മിക്ക കായിക മത്സരങ്ങളും നടത്താന്‍ കഴിയും. ഇരിപ്പിടവും സിന്തറ്റിക്‌ ട്രാക്കും യാഥാര്‍ഥ്യമാവുന്നതോടെ അന്താരാഷ്ര്‌ട മത്സരങ്ങള്‍ വരെ നടത്താന്‍ കണ്ണൂരില്‍ സൗകര്യമാവും. മെഡിക്കല്‍ കോളജ്‌ തുടങ്ങി അധികം വൈകുന്നതിന്‌ മുമ്പുതന്നെ മൈതാനനിര്‍മാണം തുടങ്ങിയിരുന്നു. നിരപ്പാക്കി താല്‍ക്കാലിക മത്സരങ്ങള്‍ക്ക്‌ വേദിയായെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തുടര്‍ നടപടി നിലച്ചു. ഈ പ്രതിസന്ധിക്കു കൂടിയാണ്‌ പരിഹാരമാവുന്നത്‌. തുടര്‍ വികസനംകൂടി യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ്‌ വടക്കന്‍ കേരളത്തിലെ കായികപ്രേമികള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57566/medical-college-ground)