---
title: " തളിപ്പറമ്പില്‍ സ്വകാര്യബസിന് നേരെ ആക്രമം, ഏഴാംമൈലില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു."
english_title: "bus-kuttikkol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57561/bus-kuttikkol"
published_at: "2022-07-27T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0cb286922b_bus.jpg"
keywords: []
---

#  തളിപ്പറമ്പില്‍ സ്വകാര്യബസിന് നേരെ ആക്രമം, ഏഴാംമൈലില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു.

> **Lead Summary:** തളിപ്പറമ്പ് ഏഴാം മെയിലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന കെ.എല്‍ 60 ബി 1609 തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ് അക്രമണമുണ്ടായത്. ജീവനക്കാര്‍ രാവിലെ ബസെടുക്കാന്‍ ചെന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ബസുടമ അപ്പു ജയേഷിന്റെ പരാതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

## Article Content

തളിപ്പറമ്പ് ഏഴാം മെയിലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന കെ.എല്‍ 60 ബി 1609 തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ് അക്രമണമുണ്ടായത്. ജീവനക്കാര്‍ രാവിലെ ബസെടുക്കാന്‍ ചെന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ബസുടമ അപ്പു ജയേഷിന്റെ പരാതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57561/bus-kuttikkol)