---
title: "സ്വകാര്യവ്യക്തിയുടെ മതിലിന്റെ കല്ലുകൾ ഇളക്കിമാറ്റിയ 10 പേർക്കെതിരെ കേസ്"
english_title: "case against 10 persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57460/case-against-10-persons"
published_at: "2022-07-26T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfea04ded10_download.jpg"
keywords: []
---

# സ്വകാര്യവ്യക്തിയുടെ മതിലിന്റെ കല്ലുകൾ ഇളക്കിമാറ്റിയ 10 പേർക്കെതിരെ കേസ്

> **Lead Summary:** **പഴയങ്ങാടി: **സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി മതിലിൻ്റെ കല്ലുകൾ ഇളക്കി മാറ്റിയതായ പരാതിയിൽ പോലീസ് കേസെടുത്തു മാടായി കാവിനു സമീപത്തെ എൻ.എ. കുഞ്ഞികൃഷ്ണന്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമം കാണിച്ചതിന് 10 പേർക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സ്ഥലത്ത് അതിക്രമിച്ചു കടന്നവർ മതിൽ കെട്ടിയ കല്ലുകൾഇളക്കിമാറ്റി 30,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പഴയങ്ങാടി: **സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി മതിലിൻ്റെ കല്ലുകൾ ഇളക്കി മാറ്റിയതായ പരാതിയിൽ പോലീസ് കേസെടുത്തു മാടായി കാവിനു സമീപത്തെ എൻ.എ. കുഞ്ഞികൃഷ്ണന്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമം കാണിച്ചതിന് 10 പേർക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സ്ഥലത്ത് അതിക്രമിച്ചു കടന്നവർ മതിൽ കെട്ടിയ കല്ലുകൾഇളക്കിമാറ്റി 30,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57460/case-against-10-persons)