---
title: "സുന്നി മാനേജ്മെന്റ് അസോസിയേഷൻ തളിപ്പറമ്പ് റീജ്യണൽ വാർഷിക കൗൺസിൽ നടത്തി"
english_title: "SMA COUNCIL"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57420/sma-council"
published_at: "2022-07-26T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfc496bf858_vac.jpg"
keywords: []
---

# സുന്നി മാനേജ്മെന്റ് അസോസിയേഷൻ തളിപ്പറമ്പ് റീജ്യണൽ വാർഷിക കൗൺസിൽ നടത്തി

> **Lead Summary:** രാജ്യം ഇന്ന് നേരിടുന്ന വലിയ്യ വിപത്തുകളാണ് വർഗ്ഗീയതയും ലഹരിയുടെ അതിപ്രസരവും.. ഇവ രണ്ടും നിർമാർജ്ജനം ചെയ്യാൻ മഹല്ല് ഭാരവാഹികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് എസ്. എം. എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ സി. കെ. എം അഷ്‌റഫ്‌ മുസ്‌ലിയാർ. സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ ( എസ്. എം. എ )തളിപ്പറമ്പ റീജ്യണൽ വാർഷിക കൗൺസിലിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കർ മൗലവിയുടെ അദ്ധ്യക്ഷതയിൽ അഫ്സൽ അമാനി യോഗം ഉത്ഘാടനം ചെയ്തു.. ഡോ:ഷാഫി അസ്ഹരി, അബ്‌ദു റഹ്‌മാൻ സഖാഫി, മുഹമ്മദ്‌ സഖാഫി, മൻസൂർ അൻസാരി, കെ. കെ അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.കേരള മുസ്‌ലിം ജമാഅത്ത് ജൂലൈ 28 ന് എളമ്പേരം മദ്രസത്തുൽ അമാനിൽ വെച്ച് സംഘടിപ്പിക്കുന്ന ജാഗ്രത സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. അഷ്‌റഫ്‌ സുന്നി നഗർ സ്വാഗതവും കെ. പി സിറാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

രാജ്യം ഇന്ന് നേരിടുന്ന വലിയ്യ വിപത്തുകളാണ് വർഗ്ഗീയതയും ലഹരിയുടെ അതിപ്രസരവും.. ഇവ രണ്ടും നിർമാർജ്ജനം ചെയ്യാൻ മഹല്ല് ഭാരവാഹികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് എസ്. എം. എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ സി. കെ. എം അഷ്‌റഫ്‌ മുസ്‌ലിയാർ. സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ ( എസ്. എം. എ )തളിപ്പറമ്പ റീജ്യണൽ വാർഷിക കൗൺസിലിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കർ മൗലവിയുടെ അദ്ധ്യക്ഷതയിൽ അഫ്സൽ അമാനി യോഗം ഉത്ഘാടനം ചെയ്തു.. ഡോ:ഷാഫി അസ്ഹരി, അബ്‌ദു റഹ്‌മാൻ സഖാഫി, മുഹമ്മദ്‌ സഖാഫി, മൻസൂർ അൻസാരി, കെ. കെ അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.കേരള മുസ്‌ലിം ജമാഅത്ത് ജൂലൈ 28 ന് എളമ്പേരം മദ്രസത്തുൽ അമാനിൽ വെച്ച് സംഘടിപ്പിക്കുന്ന ജാഗ്രത സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. അഷ്‌റഫ്‌ സുന്നി നഗർ സ്വാഗതവും കെ. പി സിറാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57420/sma-council)