---
title: "തളിപ്പറമ്പിന്റെ ഹൃദയഭാഗത്ത് അധികാരികളുടെ മൂക്കിന് താഴെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ"
english_title: "septic tank leack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57327/septic-tank-leack"
published_at: "2022-07-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df7913e55c9_school-lv.png"
keywords: []
---

# തളിപ്പറമ്പിന്റെ ഹൃദയഭാഗത്ത് അധികാരികളുടെ മൂക്കിന് താഴെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ

> **Lead Summary:** തളിപ്പറമ്പ് നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. രൂക്ഷമായ ഗന്ധം കാരണം വലഞ്ഞിരിക്കുകയാണ് പൊതുജനങ്ങളും വ്യാപാരികളും സമീപവാസികളും. റവന്യൂ ഡിവിഷണൽ ഓഫീസ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ഓഫീസ്, ഭൂരേഖ തഹസിൽദാർ ഓഫീസ്, സബ് ട്രഷറി തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് ആണ് ഈ അവസ്ഥയിൽ ദിവസങ്ങളായി തുടരുന്നത്. മൂന്നുദിവസമായി പൊട്ടിയ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ ഒഴുകിപ്പരന്നു ദുർഗന്ധം കാരണം പൊതുജനങ്ങളും ജീവനക്കാരും സമീപത്തെ വ്യാപാരികളും വലയുമ്പോഴും ഇതിനു പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. നടപടിയെടുക്കേണ്ടവരുടെ കൺമുന്നിലുള്ള പ്രശ്നം ആയിരുന്നിട്ടും പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. ഇത്രയും ഗുരുതരമായ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ സമീപവാസികളിലും മറ്റുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് അധികാരികൾ തന്നെ ഉത്തരം പറയേണ്ടിവരും. അതിന്റെ തൊട്ടടുത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ടും ദിവസങ്ങളായി

## Article Content

തളിപ്പറമ്പ് നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. രൂക്ഷമായ ഗന്ധം കാരണം വലഞ്ഞിരിക്കുകയാണ് പൊതുജനങ്ങളും വ്യാപാരികളും സമീപവാസികളും. റവന്യൂ ഡിവിഷണൽ ഓഫീസ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ഓഫീസ്, ഭൂരേഖ തഹസിൽദാർ ഓഫീസ്, സബ് ട്രഷറി തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് ആണ് ഈ അവസ്ഥയിൽ ദിവസങ്ങളായി തുടരുന്നത്. മൂന്നുദിവസമായി പൊട്ടിയ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ ഒഴുകിപ്പരന്നു ദുർഗന്ധം കാരണം പൊതുജനങ്ങളും ജീവനക്കാരും സമീപത്തെ വ്യാപാരികളും വലയുമ്പോഴും ഇതിനു പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. നടപടിയെടുക്കേണ്ടവരുടെ കൺമുന്നിലുള്ള പ്രശ്നം ആയിരുന്നിട്ടും പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. ഇത്രയും ഗുരുതരമായ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ സമീപവാസികളിലും മറ്റുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് അധികാരികൾ തന്നെ ഉത്തരം പറയേണ്ടിവരും. അതിന്റെ തൊട്ടടുത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ടും ദിവസങ്ങളായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57327/septic-tank-leack)