---
title: "വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Thaliparam police registered a case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57166/thaliparam-police-registered-a-case"
published_at: "2022-07-25T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de5a44b405e_download.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിയിലെ അച്ചുമ്മാന്റകത്ത് വീട്ടില്‍ അന്‍വര്‍ സാദത്തിന്റെ ഭാര്യ ജൂബൈരിയയുടെപരാതിയിലാണ് കേസ്. ആന്തൂര്‍ തളിയിലെ സാജിര്‍, റഹ്മത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം 4.45നായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിയിലെ അച്ചുമ്മാന്റകത്ത് വീട്ടില്‍ അന്‍വര്‍ സാദത്തിന്റെ ഭാര്യ ജൂബൈരിയയുടെപരാതിയിലാണ് കേസ്. ആന്തൂര്‍ തളിയിലെ സാജിര്‍, റഹ്മത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം 4.45നായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57166/thaliparam-police-registered-a-case)