---
title: "വായനച്ചങ്ങാത്തം വായനശാലകളിലേക്ക് : തളിപ്പറമ്പ നോർത്ത് ബിആർസി മികവ് പുരസ്കാരത്തിന് അർഹമായി"
english_title: "thalipparamb north b r c"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57096/thalipparamb-north-b-r-c"
published_at: "2022-07-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de20956e30c_vac.jpg"
keywords: []
---

# വായനച്ചങ്ങാത്തം വായനശാലകളിലേക്ക് : തളിപ്പറമ്പ നോർത്ത് ബിആർസി മികവ് പുരസ്കാരത്തിന് അർഹമായി

> **Lead Summary:** വിദ്യാർത്ഥികളിൽ സ്വതന്ത്ര വായനയും രചനയും പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വായനചങ്ങാത്തം വായനശാലകളിലേക്ക് എന്ന പരിപാടിയിൽ മികച്ച പ്രവർത്തനം നടത്തിയ തളിപ്പറമ്പ് നോർത്ത് ബി.ആർ.സി, മികവ് പുരസ്കാരത്തിന് അർഹമായി. കണ്ണൂർ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം വിതരണം ചെയ്തു. തളിപ്പറമ്പ് നോർത്ത് ബി.പി.സി എസ്.പി രമേശന്‍ മാസ്റ്റർ ഏറ്റുവാങ്ങി. എസ്.എസ്.കെ കണ്ണൂരാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ജില്ലയിൽ അഞ്ച് ബി.ആർ.സികൾക്കാണ് പുരസ്കാരം ലഭിച്ചത്

## Article Content

വിദ്യാർത്ഥികളിൽ സ്വതന്ത്ര വായനയും രചനയും പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വായനചങ്ങാത്തം വായനശാലകളിലേക്ക് എന്ന പരിപാടിയിൽ മികച്ച പ്രവർത്തനം നടത്തിയ തളിപ്പറമ്പ് നോർത്ത് ബി.ആർ.സി, മികവ് പുരസ്കാരത്തിന് അർഹമായി. കണ്ണൂർ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം വിതരണം ചെയ്തു. തളിപ്പറമ്പ് നോർത്ത് ബി.പി.സി എസ്.പി രമേശന്‍ മാസ്റ്റർ ഏറ്റുവാങ്ങി. എസ്.എസ്.കെ കണ്ണൂരാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ജില്ലയിൽ അഞ്ച് ബി.ആർ.സികൾക്കാണ് പുരസ്കാരം ലഭിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57096/thalipparamb-north-b-r-c)