---
title: "മാനഭംഗക്കേസ്: കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു"
english_title: "suspension "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56936/suspension"
published_at: "2022-07-24T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcd6cc56cf2_news-card-Recovered.jpg"
keywords: []
---

# മാനഭംഗക്കേസ്: കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

> **Lead Summary:** **കണ്ണൂർ: **കോൺഗ്രസ് കൗൺസിലർക്ക് എതിരെ പാർട്ടി നടപടി . അന്വേഷണ വിധേയമായി കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്തതായി മാർട്ടിൻ ജോർജ്ജ് അറിയിച്ചു .മാനഭംഗ കേസ് നേരിടുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണ കുമാറിന് എതിരെയാണ് കണ്ണൂർ ഡി സി സിയുടെ നടപടി എടുത്തത് അതേസമയം കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺ സിലർ പി.വി.കൃഷ്ണകുമാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങ ൾ പോലീസിന് ലഭിച്ചു . ജോലി ചെയ്ത് കൊണ്ടിരിക്കുന്ന യുവതിയെ പുറകിൽ നിന്ന് പോയി കെട്ടിപിടിക്കുന്ന സിസിടി വി ദൃശ്യമാണ് പോലീസിന് ലഭിച്ചത് . എതിർക്കാൻ ശ്രമിച്ച യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായി രുന്നെന്ന് പോലീസ് പറഞ്ഞു . കഴിഞ്ഞ 15 നാണ് സഹകരണ പി.വി സംഘം ജീവനക്കാരിയായ യുവതിയെ കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത് .അന്വേഷണം തുടങ്ങിയതറിഞ്ഞ് കൺസിലർ ഒളിവിൽ പോയിരിക്കുകയാണ് . കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡണ്ടായിരുന്നു കൃഷ്ണകുമാർ , കൗൺസില റായി തെരഞ്ഞെടുത്തതിന് ശേഷമാണ് സ്ഥാനത്ത് നിന്ന് മാറിയത് . ഒളിവിൽ കഴിയുന്ന കൃഷ്ണകുമാറിനെ കണ്ടെത്താനുള്ള നീക്കങ്ങൾ പോലീസ് നടത്തുന്നുണ്ട് . ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു .

## Article Content

**കണ്ണൂർ: **കോൺഗ്രസ് കൗൺസിലർക്ക് എതിരെ പാർട്ടി നടപടി . അന്വേഷണ വിധേയമായി കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്തതായി മാർട്ടിൻ ജോർജ്ജ് അറിയിച്ചു .മാനഭംഗ കേസ് നേരിടുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണ കുമാറിന് എതിരെയാണ് കണ്ണൂർ ഡി സി സിയുടെ നടപടി എടുത്തത് അതേസമയം കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺ സിലർ പി.വി.കൃഷ്ണകുമാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങ ൾ പോലീസിന് ലഭിച്ചു . ജോലി ചെയ്ത് കൊണ്ടിരിക്കുന്ന യുവതിയെ പുറകിൽ നിന്ന് പോയി കെട്ടിപിടിക്കുന്ന സിസിടി വി ദൃശ്യമാണ് പോലീസിന് ലഭിച്ചത് . എതിർക്കാൻ ശ്രമിച്ച യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായി രുന്നെന്ന് പോലീസ് പറഞ്ഞു . കഴിഞ്ഞ 15 നാണ് സഹകരണ പി.വി സംഘം ജീവനക്കാരിയായ യുവതിയെ കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത് .അന്വേഷണം തുടങ്ങിയതറിഞ്ഞ് കൺസിലർ ഒളിവിൽ പോയിരിക്കുകയാണ് . കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡണ്ടായിരുന്നു കൃഷ്ണകുമാർ , കൗൺസില റായി തെരഞ്ഞെടുത്തതിന് ശേഷമാണ് സ്ഥാനത്ത് നിന്ന് മാറിയത് . ഒളിവിൽ കഴിയുന്ന കൃഷ്ണകുമാറിനെ കണ്ടെത്താനുള്ള നീക്കങ്ങൾ പോലീസ് നടത്തുന്നുണ്ട് . ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56936/suspension)