---
title: "പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി പരിയാരം ജവഹർലാൽ നെഹ്റു സാംസ്ക്കാരിക കേന്ദ്രം"
english_title: "Pariyaram Jawaharlal Nehru Cultural Center demands appointment of permanent teachers in Plus One and Plus Two classes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5689/pariyaram-jawaharlal-nehru-cultural-center-demands-appointment-of-permanent-teachers-in-plus-one-and-plus-two-classes"
published_at: "2021-10-17T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c0487a2d9f_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി പരിയാരം ജവഹർലാൽ നെഹ്റു സാംസ്ക്കാരിക കേന്ദ്രം

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിലെ കെ .കെ .എൻ. പരിയാരം സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 മുതൽ സയൻസ് വിഷയത്തിൽ പ്ലസ് വൺ ,പ്ലസ്ടു ക്ലാസുകൾ ഉണ്ടെങ്കിലും നാളിതുവരെ സ്ഥിര അധ്യാപകരെ നിയമിക്കാത്തത് നിരാശജനകമാണെന്നും അധ്യപകരെ നിയമിക്കാത്തതിനെ കുറിച്ച് പല സാങ്കേതിക കാരണങ്ങളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് .

## Article Content

**പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിലെ കെ .കെ .എൻ. പരിയാരം സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 മുതൽ സയൻസ് വിഷയത്തിൽ പ്ലസ് വൺ ,പ്ലസ്ടു ക്ലാസുകൾ ഉണ്ടെങ്കിലും നാളിതുവരെ സ്ഥിര അധ്യാപകരെ നിയമിക്കാത്തത് നിരാശജനകമാണെന്നും അധ്യപകരെ നിയമിക്കാത്തതിനെ കുറിച്ച് പല സാങ്കേതിക കാരണങ്ങളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് .

അധിക ബാച്ച് അനുവദിച്ചു കൊണ്ട് പരിഹരിക്കാവുന്നത് ഇതുവരെ നടപ്പിലാക്കാത്തതു കൊണ്ട് വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശമാണ് നിഷേധിക്കപ്പെടുന്നത്.

തളിപ്പറമ്പ മോഡൽ വിദ്യാഭ്യാസ പുരോഗതിയെന്ന് നാം അഭിമാനം കൊള്ളുന്ന തളിപ്പറമ്പ് മണ്ഡലത്തിലാണ് ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന പരിയാരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനാണ് ഈ ദുർഗതി പറയാനുള്ളത് .

കോവിഡ് കാലഘട്ടത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്ന അവസരത്തിൽ ക്ലാസുകൾ മുടങ്ങാതിരിക്കാൻ തുച്ഛമായ വേതനം നൽകി പിടിഎ അധ്യാപകരെ നിയമിച്ചാണ് ഓൺലൈൻ ക്ലാസുകൾ നടത്തി വരുന്നത്. 

പുതിയ അലോട്ട്മെൻറ് നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് സ്കൂൾ പരിസരത്ത് നിന്നുപോലും കുട്ടികൾ നിരാശയോടെ മറ്റു വിദ്യാലയങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്നു.  രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ഭാവി വെച്ച് പരീക്ഷണം നടത്താൻ തയ്യാറുമല്ല. ഈ പരിതാപകരമായ അവസ്ഥമാറ്റി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ശുഭാപ്തി വിശ്വാസം നൽകുന്ന രീതിയിൽ സ്ഥിര അധ്യാപകരുടെ നിയമനം ഉറപ്പുവരുത്തണമെന്നും വിദ്യാലയത്തിൻ്റെ പുരോഗതിക്കുവേണ്ടി ആവശ്യമായ മറ്റു ബാച്ചുകൾ കൂടി കെ കെ എൻ പരിയാരം സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിക്കണമെന്ന് പരിയാരം ജവഹർലാൽനെഹ്റു സാംസ്കാരികകേന്ദ്രം യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ കെ.പി.അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.വി.പി. കുബേരൻ , ഇ.വിജയൻ ,സുരേശൻ പാച്ചേനി, സന്തോഷ് കാവിൽ, പി.വി.സജീവൻ ,ജെയിസൺ മാത്യു എന്നിവർ പ്രസംഗിച്ചു ഈ ആവശ്യമുന്നയിച്ചു കൊണ്ട് ബദ്ധപ്പെട്ടവർക്ക് നിവേദനം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5689/pariyaram-jawaharlal-nehru-cultural-center-demands-appointment-of-permanent-teachers-in-plus-one-and-plus-two-classes)