---
title: "വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 3.3 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത "
english_title: "Thunderstorms until Thursday, yellow alert in 11 districts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5683/thunderstorms-until-thursday-yellow-alert-in-11-districts"
published_at: "2021-10-17T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bff7446b69_news-card.jpg"
keywords: []
---

# വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 3.3 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത 

> **Lead Summary:** **കൊച്ചി:** ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

## Article Content

**കൊച്ചി:** ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഇന്ന് 11 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

24 മണിക്കൂറില്‍ 115.5 സെന്റിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

കേരളത്തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ :

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5683/thunderstorms-until-thursday-yellow-alert-in-11-districts)