---
title: "വീട്ടിൽ നിന്നും 21 പവൻ ആഭരണങ്ങൾ മോഷ്ടിച്ച ഹോം നഴ്സ് പിടിയിൽ"
english_title: "home nurse arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56821/home-nurse-arrested"
published_at: "2022-07-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbd9b7e1c4f_news-card.jpg"
keywords: []
---

# വീട്ടിൽ നിന്നും 21 പവൻ ആഭരണങ്ങൾ മോഷ്ടിച്ച ഹോം നഴ്സ് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **വീട്ടിൽ നിന്നും 21 പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ ഹോം നഴ്സിനെ കർണ്ണാടകയിൽ വെച്ച് പോലീസ് പിടികൂടി. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയെ കുടകിൽ വെച്ച് പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. പരാതിക്കാരിയുടെ വയോധികയായ മാതാവിൻ്റെ 21 പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് ഇവർ ജോലി ഉപേക്ഷിച്ച് പോയ ശേഷം വീട്ടുകാർ നടത്തിയ തെരച്ചലിലാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും.

## Article Content

**കണ്ണൂർ: **വീട്ടിൽ നിന്നും 21 പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ ഹോം നഴ്സിനെ കർണ്ണാടകയിൽ വെച്ച് പോലീസ് പിടികൂടി. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയെ കുടകിൽ വെച്ച് പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. പരാതിക്കാരിയുടെ വയോധികയായ മാതാവിൻ്റെ 21 പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് ഇവർ ജോലി ഉപേക്ഷിച്ച് പോയ ശേഷം വീട്ടുകാർ നടത്തിയ തെരച്ചലിലാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56821/home-nurse-arrested)