---
title: "പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി "
english_title: "police officer missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56811/police-officer-missing"
published_at: "2022-07-23T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbd52e7b396_download.jpg"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **പയ്യന്നൂർ: **ബദിയഡുക്ക സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പയ്യന്നൂർ അന്നൂർ സ്വദേശിയുമായ വി എം വിപിൻ കുമാറിനെ യാണ് ഈ മാസം 18 മുതൽ കാണാതായത്. 18 ന് വൈകുന്നേരം 3.30ന് ഫിറ്റ്നസ് സർടിഫികറ്റ് വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിപിൻ കുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ ഭാര്യ ശീതൾ പയ്യന്നൂർ പൊലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തത്. വിപിൻ കുമാർ രണ്ട് മാസമായി മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ വീട്ടുകാർ അവധിയിലായിരുന്ന കാര്യം അറിഞ്ഞിരുന്നില്ല. വിപിൻകുമാർ രാവിലെ സാധാരണ ഡ്യൂടിക്ക് പോകുന്നതുപോലെ ഇറങ്ങിയിരുന്നുവെന്ന് പറയുന്നു. രണ്ട് മാസത്തിന് ശേഷം മെഡിക്കൽ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് ബദിയഡുക്ക സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് രണ്ട് മാസമായി അവധിയിലാണെന്ന കാര്യം വീട്ടുകാർ അറിയുന്നതെന്നാണ് വിവരം.

## Article Content

**പയ്യന്നൂർ: **ബദിയഡുക്ക സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പയ്യന്നൂർ അന്നൂർ സ്വദേശിയുമായ വി എം വിപിൻ കുമാറിനെ യാണ് ഈ മാസം 18 മുതൽ കാണാതായത്. 18 ന് വൈകുന്നേരം 3.30ന് ഫിറ്റ്നസ് സർടിഫികറ്റ് വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിപിൻ കുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ ഭാര്യ ശീതൾ പയ്യന്നൂർ പൊലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തത്. വിപിൻ കുമാർ രണ്ട് മാസമായി മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ വീട്ടുകാർ അവധിയിലായിരുന്ന കാര്യം അറിഞ്ഞിരുന്നില്ല. വിപിൻകുമാർ രാവിലെ സാധാരണ ഡ്യൂടിക്ക് പോകുന്നതുപോലെ ഇറങ്ങിയിരുന്നുവെന്ന് പറയുന്നു. രണ്ട് മാസത്തിന് ശേഷം മെഡിക്കൽ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് ബദിയഡുക്ക സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് രണ്ട് മാസമായി അവധിയിലാണെന്ന കാര്യം വീട്ടുകാർ അറിയുന്നതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56811/police-officer-missing)