---
title: "വഖഫ് സ്വത്തുക്കൾ കയ്യേറുന്നതും വിൽക്കുന്നതും തടയാൻ മന്ത്രിതല മോണിറ്ററിംഗ് കമ്മിറ്റി: തളിപ്പറമ്പ് മഹല്ലിലെ കേസുകൾക്ക് പ്രഥമ പരിഗണന"
english_title: "vakhaf state meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56768/vakhaf-state-meeting"
published_at: "2022-07-23T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbb7142e92e_vac.jpg"
keywords: []
---

# വഖഫ് സ്വത്തുക്കൾ കയ്യേറുന്നതും വിൽക്കുന്നതും തടയാൻ മന്ത്രിതല മോണിറ്ററിംഗ് കമ്മിറ്റി: തളിപ്പറമ്പ് മഹല്ലിലെ കേസുകൾക്ക് പ്രഥമ പരിഗണന

> **Lead Summary:** വഖഫ് വസ്തുക്കൾ കയ്യേറുന്നതും വിൽക്കുന്നതും തടയാൻ മന്ത്രിതല മോണിറ്ററിംഗ് കമ്മിറ്റി. വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ ചെയർമാനായ സമിതിയിൽ റവന്യൂ മന്ത്രി കെ രാജൻ, അഡീഷണൽ ചീഫ് സെക്രട്ടറി, വഖഫ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, സർവേ ഡയറക്ടർ, വഖഫ് ബോർഡ് ചെയർമാൻ, ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ അംഗങ്ങളാണ്. മാസത്തിലൊരിക്കൽ യോഗംചേർന്ന് വഖഫ് ഭൂമി കയ്യേറ്റം അവലോകനം ചെയ്ത് നടപടി സ്വീകരിക്കും. വഖഫ് ഭൂമിയുടെ കയ്യേറ്റവും അനധികൃത കൈമാറ്റവും സംബന്ധിച്ച് ഒട്ടേറെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ട്. മുഴുവൻ വഖഫ് ഭൂമിയുടെയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ കൃത്യമായ രേഖ സർവ്വേ വകുപ്പും വഖഫ് വകുപ്പും സൂക്ഷിക്കും. സ്ഥലം തണ്ടപ്പേർ ബിടിആർ രജിസ്റ്ററിൽ വഖഫ് ഭൂമി എന്ന് രേഖപ്പെടുത്തും. വഖഫ് സ്വത്തുക്കളുടെ കൈയേറ്റം തടയണമെന്ന് സമസ്ത ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം അന്വേഷിക്കാൻ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ ജസ്റ്റിസ് നിസാറിനെ കമ്മീഷനായി നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിലും ഒട്ടേറെ ഭൂമി കയ്യേറ്റവും അനധികൃത ക്രയവിക്രയവും കണ്ടെത്തി. എന്നാൽ പിന്നീടുവന്ന യു ഡി എഫ് സർക്കാർ നടപടിയെടുത്തില്ല. കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണ് വഖഫ് ഭൂമിയുടെ സർവ്വെക്ക് തീരുമാനിച്ചത്.വഖഫ് സ്വത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് തളിപ്പറമ്പിൽ നിന്നായതിനാൽ തളിപ്പറമ്പിലെ മഹല്ലിലെ വഖഫ് സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന നൽകും

## Article Content

വഖഫ് വസ്തുക്കൾ കയ്യേറുന്നതും വിൽക്കുന്നതും തടയാൻ മന്ത്രിതല മോണിറ്ററിംഗ് കമ്മിറ്റി. വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ ചെയർമാനായ സമിതിയിൽ റവന്യൂ മന്ത്രി കെ രാജൻ, അഡീഷണൽ ചീഫ് സെക്രട്ടറി, വഖഫ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, സർവേ ഡയറക്ടർ, വഖഫ് ബോർഡ് ചെയർമാൻ, ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ അംഗങ്ങളാണ്. മാസത്തിലൊരിക്കൽ യോഗംചേർന്ന് വഖഫ് ഭൂമി കയ്യേറ്റം അവലോകനം ചെയ്ത് നടപടി സ്വീകരിക്കും. വഖഫ് ഭൂമിയുടെ കയ്യേറ്റവും അനധികൃത കൈമാറ്റവും സംബന്ധിച്ച് ഒട്ടേറെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ട്. മുഴുവൻ വഖഫ് ഭൂമിയുടെയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ കൃത്യമായ രേഖ സർവ്വേ വകുപ്പും വഖഫ് വകുപ്പും സൂക്ഷിക്കും. സ്ഥലം തണ്ടപ്പേർ ബിടിആർ രജിസ്റ്ററിൽ വഖഫ് ഭൂമി എന്ന് രേഖപ്പെടുത്തും. വഖഫ് സ്വത്തുക്കളുടെ കൈയേറ്റം തടയണമെന്ന് സമസ്ത ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം അന്വേഷിക്കാൻ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ ജസ്റ്റിസ് നിസാറിനെ കമ്മീഷനായി നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിലും ഒട്ടേറെ ഭൂമി കയ്യേറ്റവും അനധികൃത ക്രയവിക്രയവും കണ്ടെത്തി. എന്നാൽ പിന്നീടുവന്ന യു ഡി എഫ് സർക്കാർ നടപടിയെടുത്തില്ല. കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണ് വഖഫ് ഭൂമിയുടെ സർവ്വെക്ക് തീരുമാനിച്ചത്.വഖഫ് സ്വത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് തളിപ്പറമ്പിൽ നിന്നായതിനാൽ തളിപ്പറമ്പിലെ മഹല്ലിലെ വഖഫ് സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന നൽകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56768/vakhaf-state-meeting)