---
title: "പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും"
english_title: "bomb blast case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56735/bomb-blast-case"
published_at: "2022-07-23T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db9b5aee84c_download.jpg"
keywords: []
---

# പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

> **Lead Summary:** **പയ്യന്നൂര്‍ : **പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. സമീപ ദിവസങ്ങളിലായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് പേര്‍ ഇന്നലെ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. സി പി എം പ്രവര്‍ത്തകരായ പയ്യന്നൂര്‍ കാറമേല്‍ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12 ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍ എസ്എസ് ഓഫീസിന്നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കസേരകളും തകര്‍ന്നിരുന്നു. ഈ സമയം ഓഫീസില്‍ 2 പേര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. അങ്ങനെയാ് രണ്ട് പേരെ പിടികൂടിയത്. ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയത്.

## Article Content

**പയ്യന്നൂര്‍ : **പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. സമീപ ദിവസങ്ങളിലായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് പേര്‍ ഇന്നലെ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. സി പി എം പ്രവര്‍ത്തകരായ പയ്യന്നൂര്‍ കാറമേല്‍ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12 ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍ എസ്എസ് ഓഫീസിന്നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കസേരകളും തകര്‍ന്നിരുന്നു. ഈ സമയം ഓഫീസില്‍ 2 പേര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. അങ്ങനെയാ് രണ്ട് പേരെ പിടികൂടിയത്. ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56735/bomb-blast-case)