---
title: "കയരളം മൊട്ടയിൽ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി; 2 പേർക്കെതിരെ കേസ്"
english_title: " lorry that came to dump garbage "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56734/lorry-that-came-to-dump-garbage"
published_at: "2022-07-23T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db9a4871a7a_vac.jpg"
keywords: []
---

# കയരളം മൊട്ടയിൽ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി; 2 പേർക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ : **കൊളച്ചേരി പാടിയിൽ കയരളംമൊട്ട റോഡിൽ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. നാലാംപീടിക സ്വദേശികളായ അബ്‌ദുൽ നാസർ , അബ്ദു എന്നിവർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വീട്ടുവളപ്പിലെയും കട മുറികളിലെയും മാലിന്യവുമായാണ് ലോറിയെത്തിയത്. വഴിയരികിലെ ജലാശയത്തിൽ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണ്. സംഭവം വ്യാപകമായതോടെ പ്രദേശം മാലിന്യകൂമ്പാരമായി. മഴക്കാലത്ത് മലിനജലം ഒഴുകി സമീപവാസികൾ ദുരിതത്തിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി വഴിയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

## Article Content

**മയ്യിൽ : **കൊളച്ചേരി പാടിയിൽ കയരളംമൊട്ട റോഡിൽ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. നാലാംപീടിക സ്വദേശികളായ അബ്‌ദുൽ നാസർ , അബ്ദു എന്നിവർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വീട്ടുവളപ്പിലെയും കട മുറികളിലെയും മാലിന്യവുമായാണ് ലോറിയെത്തിയത്. വഴിയരികിലെ ജലാശയത്തിൽ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണ്. സംഭവം വ്യാപകമായതോടെ പ്രദേശം മാലിന്യകൂമ്പാരമായി. മഴക്കാലത്ത് മലിനജലം ഒഴുകി സമീപവാസികൾ ദുരിതത്തിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി വഴിയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56734/lorry-that-came-to-dump-garbage)